in

‘ന്നാ താൻ കേസ് കൊട്’, ഇനി ‘നമുക്ക് കോടതിയിൽ കാണാം’…

‘ന്നാ താൻ കേസ് കൊട്’, ഇനി ‘നമുക്ക് കോടതിയിൽ കാണാം’…

‘ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ ടൈറ്റിലിനെ ഓർമ്മപ്പെടുത്തി മറ്റൊരു ചിത്രവും പേര് കൊണ്ട് കൗതുകം സമ്മാനിക്കുക ആണ്. ഈ ടൈറ്റിലിന്റെ മറുപടി എന്ന പോലെ ‘നമുക്ക് കോടതിയിൽ കാണാം’ എന്നാണ് പുതിയ ചിത്രത്തിന്റെ ടൈറ്റിൽ. ഈ ചിത്രത്തിൽ പ്രധാന താരമായി എത്തുന്നത് ആകട്ടെ ഇപ്പോൾ വിവാദങ്ങളുമായി നിറഞ്ഞു നിൽക്കുന്ന ശ്രീനാഥ്‌ ഭാസിയും. ഈ ഒരു സാഹചര്യം കൂടി ചേരുമ്പോള്‍ ഈ ടൈറ്റിൽ പ്രേക്ഷകർക്ക് വീണ്ടും കൗതുകമാകുന്നുണ്ട്. സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്.

ആഷിക്ക് അക്ബര്‍ അലി കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന ചിത്രം ഒരു കോര്‍ട്ട് റൂം ഡ്രാമ ആണെന്നാണ് സൂചന. മിശ്ര വിവാഹം കഴിച്ച ദമ്പതികൾക്ക് കുഞ്ഞ് ഉണ്ടായശേഷം അവരുടെ കുടുംബങ്ങൾക്ക് ഇടയിൽ  ഉണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ ആണ് ചിത്രം പറയുക. എംജിസി പ്രൈവറ്റ് ലിമിറ്റഡും ഹസീബ്സ് ഫിലിംസും ചേർന്ന് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ത്രയം എന്ന ചിത്രത്തിന് ശേഷം സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടി ആണ് ഇത്.

രൺജി പണിക്കർ, ലാലു അലക്സ്, നിരഞ്ജ് രാജു, ജോണി ആന്റണി, ഹരീഷ് കണാരൻ, അലൻസിയർ, ജയരാജ് വാര്യർ, സിജോയ് വർഗീസ്, നിതിൻ രഞ്ജി പണിക്കർ, ധനേഷ് ആനന്ദ്, അഭിരാം രാധാകൃഷ്ണൻ, മൃണാളിനി ഗാന്ധി,സരയു മോഹൻ, കവിത നായർ, ആൽഫി പഞ്ഞിക്കാരൻ, രശ്മി ബോബൻ തുടങ്ങിയവര്‍ ആണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഛായാഗ്രഹണം മാത്യു പ്രസാദ് കെ. നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റര്‍ സാഗര്‍ ദാസ് ആണ്. രാഹുല്‍ സുബ്രഹ്മണ്യന്‍ സംഗീതം ഒരുക്കുന്നു.

രാമനായി അവതരിച്ച് പ്രഭാസ്, രാവണ ഭാവത്തോടെ സെയ്ഫ്; ‘ആദിപുരുഷ്’ ടീസർ…

ബേസിലിന് ഒപ്പം വീണ്ടും ‘ജാൻ.എ.മൻ’ നിർമ്മാതാക്കൾ; പ്രതീക്ഷ നൽകി ‘ജയ ജയ ജയ ജയ ഹേ’ ടീസർ…