in

പൊളിറ്റിക്കൽ ഹ്യൂമർ ത്രില്ലർ ചിത്രമായ ‘അധിനായകവധം’ ഒടിടിയിൽ എത്തി…

പൊളിറ്റിക്കൽ ഹ്യൂമർ ത്രില്ലർ ചിത്രമായ ‘അധിനായകവധം’ ഒടിടിയിൽ എത്തി…

ദിനേശ് ഗംഗ തിരക്കഥയെഴുതി സംവിധാനം ചെയ്ത പൊളിറ്റിക്കൽ ഹ്യൂമർ ത്രില്ലർ ചിത്രമായ ‘അധിനായകവധം’ ഒടിടി ഫ്ലാറ്റ്ഫോമായ എബിസി ടാക്കീസിൽ റിലീസായി. പ്രിയേഷ് എം പ്രമോദ്,ബിബു എബിനിസർ, ശ്രീകാന്ത്, അനീഷ് ഗോവിന്ദ്, അബൂബക്കർ, വൈഷ്ണവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിലെ മറ്റ് നടീനടന്മാർ ശില്പ സി എസ്,സുബിൻ രാജ്, യൂസഫ്, ശ്രീരാജ്,ജനീഷ്, പ്രസാദ് ഉണ്ണി,അനീഷ്,നിമേഷ് എന്നിവരാണ്.

ഒരു രാഷ്ട്രീയ കൊലപാതകത്തിനെ തുടർന്നുണ്ടാകുന്ന സംഭവബഹുമായ പകയുടെ കഥപറയുന്ന സിനിമയാണ് ‘അധിനായകവധം’. ഓൺലൈൻ സ്റ്റോറി മൂവീസിൻ്റെ ബാനറിൽ എസ്ഡിജെ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ജോയൽ അഗ്നൽ നിർവ്വഹിക്കുന്നു. സംഗീതം- രാഗേഷ് സ്വാമിനാഥൻ, എഡിറ്റർ- മിലിജോ ജോണി, പ്രൊഡക്ഷൻ കൺട്രോളർ-യുസൂ റസാഖ്,കല-ജനീഷ് ജോസ്, മേക്കപ്പ്-പ്രിൻസ് പൊന്നാനി, അസോസിയേറ്റ് ഡയറക്ടർ-ശ്രീകാന്ത് സോമൻ, സ്റ്റിൽസ്-ഉണ്ണി.

ചിത്രം കാണാം : https://abctalkies.com/app/movie-detail/6671988b7ab753dc1863e5d1

കാർത്തികേയ ഫെയിം നിഖിൽ നായകൻ, നിർമ്മണം റാം ചരൺ; വമ്പൻ പീരീഡ് ഡ്രാമ ‘ദി ഇന്ത്യ ഹൗസ്’ ചിത്രീകരണം ഇന്ന് മുതൽ…

റാം പൊത്തിനേനിയുടെ ‘ഡബിൾ ഐസ്മാർട്ടി’ലെ മാസ് ഗാനം മലയാളത്തിലും; ‘സ്റ്റെപ് മാർ’ ലിറിക് വീഡിയോ…