കാർത്തികേയ ഫെയിം നിഖിൽ നായകൻ, നിർമ്മണം റാം ചരൺ; വമ്പൻ പീരീഡ് ഡ്രാമ ‘ദി ഇന്ത്യ ഹൗസ്’ ചിത്രീകരണം ഇന്ന് മുതൽ…

ഹംപിയിലെ പ്രശസ്തമായ വിരൂപാക്ഷ കേഷേത്രത്തിൽ വെച്ച് കഴിഞ്ഞ ദിവസം പൂജ ചടങ്ങുകൾ ചടങ്ങുകളോടെ ലോഞ്ച് ചെയ്തത പാൻ ഇന്ത്യൻ ചിത്രം ‘ദി ഇന്ത്യ ഹൗസി’ന്റെ ചിത്രീകരണം ഇന്ന് ആരംഭിക്കുകയാണ്. തെലുങ്ക് സൂപ്പർ താരം റാം ചരൺ നിർമ്മാണ പങ്കാളിയാകുന്ന ഈ വമ്പൻ പീരീഡ് ഡ്രാമ ചിത്രത്തിൽ കാർത്തികേയ ഫെയിം നിഖിൽ ആണ് നായക വേഷത്തിൽ എത്തുന്നത്. റാം വംശി കൃഷ്ണ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വി മെഗാ പിക്ചേഴ്സിന്റെ ബാനറിൽ ആണ് റാം ചരൺ ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയാകുന്നത്. വമ്പൻ ചിത്രങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ റാം ചരൺ, യു വി ക്രിയേഷസിന്റെ വിക്രം റെഡ്‌ഡി എന്നിവർ ചേർന്ന് ആരംഭിച്ച നിർമ്മാണ കമ്പനിയാണ് വി മെഗാ പിക്ചേഴ്സ്. നിഖിൽ നായകനായ ‘കാർത്തികേയ 2’, ‘കാശ്മീർ ഫയൽസ്’ എന്നീ ചിത്രങ്ങൾ നിർമ്മിച്ച അഭിഷേക് അഗർവാൾ ആർട്സ് എന്ന ബാനറുമായി സഹകരിച്ചാണ് വി മെഗാ പിക്ചേഴ്സ് ഈ ചിത്രം നിർമ്മിക്കുക.

1905 കാലഘട്ടത്തിൽ നടക്കുന്ന കഥ പറയുന്ന ഈ പീരീഡ് ഡ്രാമയിൽ പ്രണയം, വിപ്ലവം എന്നിവക്കൊക്കെ പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്. സംവിധായകൻ റാം വംശി കൃഷ്ണ തന്നെ രചിച്ച ഇന്ത്യ ഹൗസിലെ നായികയായി എത്തുന്നത് സായീ മഞ്ജരേക്കർ ആണ്. പ്രശസ്ത ബോളിവുഡ് താരം അനുപം ഖേറും ഈ ചിത്രത്തിൽ അതിനിർണായകമായ ഒരു കഥാപാത്രത്തിന് ജീവൻ പകരുന്നുണ്ട്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് കാമറൂൺ ബ്രൈസൺ ആണ്. പ്രൊഡക്ഷൻ ഡിസൈനർ വിശാൽ അബാനി, സഹനിർമ്മാണം മായങ്ക് സിംഹാനിയ, വസ്ത്രാലങ്കാരം രജനി എന്നിവരാണ്. പിആർഒ ശബരി.
The Revolution of #TheIndiaHouse Begins 🔥🔥🔥 with the Blessings of Lord Shiva at the Auspicious Virupaksha Temple 🙏🏽 in Hampi. @AlwaysRamCharan @saieemmanjrekar @AAArtsOfficial @VMegaPictures_ @ramvamsikrishna @AbhishekOfficl pic.twitter.com/NhORIONZel
— Nikhil Siddhartha (@actor_Nikhil) July 1, 2024