സൂപ്പർ നായിക അനുഷ്ക പറയുന്നു: നടിമാരേക്കാൾ പ്രതിഫലം അർഹിക്കുന്നത് നടന്മാർക്ക് തന്നെ
നടിമാരുടെയും നടന്മാരുടെയും പ്രതിഫലത്തുകയിൽ ഉള്ള വേർതിരിവ് ഇന്ന് സിനിമാ രംഗത്ത് ഉയർന്നു വരുന്ന ചർച്ചകളിൽ ഒന്നാണ്. നടിമാരിൽ ചിലർ ഇന്ന് ഇക്കാര്യം പൊതു വേദികളിൽ ചൂണ്ടി കാണിക്കാനും അതിനെ കുറിച്ച് ഒരു ചർച്ചയ്ക്ക് വഴി ഒരുക്കാനും തുടങ്ങിരിക്കുന്നു. ദിവസങ്ങൾക്ക് മുൻപ് മലയാള നടി റീമ ഈ കാര്യത്തിനെ കുറിച്ച് പ്രതികരിച്ചിരുന്നു.
പുരുഷന്മാർക്ക് ലഭിക്കുന്നതിന്‍റെ മൂന്നിലൊന്ന് പ്രതിഫലം മാത്രമാണ് സ്ത്രീകൾക്ക് ലഭിക്കുന്നത് എന്നും നടിമാരെ കാണുന്നത് ഉപകരണങ്ങളായിട്ട് മാത്രം ആണെന്നും റീമ കല്ലിങ്കൽ അഭിപ്രായപെട്ടിരുന്നു. ഇന്നിതാ ഈ വിഷയത്തെ കുറിച്ച് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള നായിക അനുഷ്ക ഷെട്ടി സംസാരിക്കുന്നു.
നടന്മാർ നടിമാരെക്കാൾ കൂടുതൽ പ്രതിഫലം അർഹിക്കുന്നുണ്ട് എന്നാണ് അനുഷ്ക ഷെട്ടിയുടെ അഭിപ്രായം.
അനുഷ്ക പറഞ്ഞത് ഇങ്ങനെ – “നടന്മാർക്ക് പ്രാധാന്യമുള്ള ചിത്രങ്ങളിൽ അവർക്ക് ഒരുപാട് ചെയ്യേണ്ടി വരും. ഒരു ചിത്രം പരാജയപെട്ടാൽ നടനെ മാത്രമേ പ്രേക്ഷകർ കുറ്റം പറയൂ. നായികയുടെ പ്രതിഛായക്ക് കാര്യമായ തകരാറ് സംഭവിക്കുന്നുമില്ല.”
അനുഷ്കയുടെ പുതിയ ചിത്രമായ ബാഗമതിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട പരുപാടിയിൽ ആണ് താരം ഈ അഭിപ്രായം പറഞ്ഞത്.
മലയാള താരങ്ങളായ ജയറാം, ഉണ്ണി മുകുന്ദൻ, ആശാ ശരത് എന്നിവരും പ്രധാന കഥാപാത്രം ആകുന്ന ബാഗമതി (ഭാഗ്മതി) ജനുവരി 26ന് തീയേറ്ററുകളിൽ എത്തും.