in

ഫിക്ഷൻ ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക ആയി അനുഷ്ക ഷെട്ടി!

ഫിക്ഷൻ ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക ആയി അനുഷ്ക ഷെട്ടി!

തെന്നിന്ത്യൻ നായികമാരിലെ സൂപ്പർസ്റ്റാർ ആണ് അനുഷ്ക ഷെട്ടി. പുതിയ റിപ്പോർട്ട് പ്രകാരം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായിക ആയി അനുഷ്ക ഷെട്ടി എത്തുക ആണ്. ശരത് സന്ദിത് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ തന്നെ ആണ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഈ വിവരം പുറത്തുവിട്ടത്.

‘പരോൾ’ എന്ന ചിത്രം ഇപ്പോൾ മമ്മൂട്ടിയെ നായകനാക്കി ശരത് ഒരുക്കിയിരുന്നു. ഈ ആഴ്ച ചിത്രം റീലീസിന് ഒരുങ്ങുക ആണ്. ഇത് ശരത്തിന്റ ആദ്യ സംവിധാന സംരംഭം ആണ്. എന്നാൽ താൻ ആദ്യം ചെയ്യാൻ ഇരുന്ന ചിത്രം ഇതായിരുന്നില്ല എന്ന് അദ്ദേഹം പറയുന്നു. മറ്റൊരു വലിയ ചിത്രമാണ് ചെയ്യാൻ ഇരുന്നത് എന്നും അനുഷ്ക ഷെട്ടിയെ ആണ് നായിക ആയി ഉദ്ദേശിച്ചിരുന്നത് എന്നും ശരത് സന്ദിത് പറഞ്ഞു.

ഡേറ്റിന്‍റെ പ്രശ്നങ്ങൾ കൊണ്ടാണ് ആ പ്രൊജക്റ്റ് മാറ്റി വെക്കേണ്ടിവന്നത്. ‘പരോൾ’ കഴിഞ്ഞാലുടൻ ഈ ചിത്രത്തിന്റെ ജോലികളികളിലേക്ക് കടക്കാനാണ് തീരുമാനം എന്ന് ശരത് പറയുന്നു.

ഒരു ഫിക്ഷൻ ചിത്രമായിരിക്കും ഇതെന്നും ചെന്നൈയിലെ പ്രശസ്തനായ ഒരു എഴുത്തുകാരൻ ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് എന്നും ശരത് സൂചിപ്പിച്ചു. റൊമാന്റിക്കും പെർഫോമൻസ് ഒറിയെന്റഡ് ചിത്രമായിരിക്കും ഇതെന്നും ശരത് വെളിപ്പെടുത്തി. ഈ ചിത്രത്തിന്റെ ചർച്ചകൾ നടന്നു വരുകികയാണ് എന്നദ്ദേഹം പറഞ്ഞു.

വായിക്കാം: ജയിൽ പുള്ളിയായി ഒരിക്കൽ കൂടി വിസ്മയിപ്പിക്കാൻ മമ്മൂട്ടി എത്തുന്നു!

അതേസമയം ശരത് സന്ദിത്തിന്‍റെ ആദ്യ സംവിധാന സംരംഭം ‘പരോൾ’ മാർച്ച് 31ന് തീയേറ്ററുകളിൽ എത്തും. സഖാവ് അലക്സ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ഈ ചിത്രത്തിൽ മിയയും ഇനിയയും ആണ് നായികമാർ.

മൈ ജി പ്രോമോ ഗാനം പുറത്ത്; ഒടിയന്‍ ലുക്കില്‍ ലാലേട്ടന്‍, ഡാന്‍സുമായി മിയ!

പിന്തുടരുന്നത് 5 മില്യൺ ആരാധകര്‍; ട്വിറ്ററിൽ ചരിത്രം സൃഷ്ടിച്ചു മോഹൻലാൽ!