in

അഡ്വാൻസ് ബുക്കിങ്ങിൽ കുതിച്ച് ആവേശവും വർഷങ്ങൾക്കു ശേഷവും; ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ…

അഡ്വാൻസ് ബുക്കിങ്ങിൽ കുതിച്ച് ആവേശവും വർഷങ്ങൾക്കു ശേഷവും; ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ…

രണ്ട് ദിവസങ്ങൾക്ക് മുൻപാണ് പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വർഷങ്ങൾക്ക് ശേഷം, ആവേശം എന്നീ ചിത്രങ്ങളുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രങ്ങൾക്ക് അഡ്വാൻസ് ബുക്കിങ്ങിൽ ലഭിക്കുന്നത്. ഇതിനോടകം 84 ലക്ഷത്തിലധികം രൂപയുടെ അഡ്വാൻസ് ബുക്കിങ്ങാണ് വർഷങ്ങൾക്കു ശേഷം നേടിയതെങ്കിൽ 1.08 കോടിയോളമാണ് ആവേശം നേടിയ അഡ്വാൻസ് കളക്ഷൻ. നാളെ കേരളത്തിൽ പെരുന്നാൾ ആയിരിക്കും എന്ന പ്രഖ്യാപനം കൂടി വന്നതോടെ അഡ്വാൻസ് ബുക്കിംഗ് വലിയ രീതിയിൽ കുതിച്ചു കയറാനുള്ള സാധ്യതയും ഒരുങ്ങി കഴിഞ്ഞു. മികച്ച ആദ്യ ദിന ഗ്രോസ് കളക്ഷനായിരിക്കും ഈ രണ്ട് ചിത്രങ്ങളും നേടുകയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ ആദ്യ വിലയിരുത്തലുകൾ വരുന്നത്. ആദ്യ ഷോ കഴിയുമ്പോഴുള്ള അഭിപ്രായം മികച്ചതായാൽ പ്രതീക്ഷിക്കുന്നതിലും വലിയ ആദ്യ ദിന കളക്ഷൻ രണ്ട് ചിത്രങ്ങളും നേടുമെന്നുമുറപ്പാണ്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷത്തിൽ പ്രണവ് മോഹൻലാൽ – ധ്യാൻ ശ്രീനിവാസൻ ടീം ആണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം നിർമ്മിച്ച ഈ ചിത്രത്തിൽ ബേസിൽ ജോസഫ്, നീരജ് മാധവ്, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ഷാൻ റഹ്മാൻ, നീത പിള്ളൈ എന്നിവരും അതിഥി വേഷത്തിൽ നിവിൻ പോളിയും വേഷമിട്ടിട്ടുണ്ട്. രോമാഞ്ചത്തിന്‌ ശേഷം ജിത്തു മാധവൻ ഒരുക്കിയ ആവേശത്തിൽ ഫഹദ് ഫാസിലാണ് നായകൻ. ബാംഗ്ലൂർ നഗരത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ മാസ്സ് കോമഡി ആക്ഷൻ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫഹദ് ഫാസിൽ, അൻവർ റഷീദ്, നസ്രിയ എന്നിവർ ചേർന്നാണ്. ഏപ്രിൽ 11 വ്യാഴാഴ്ചയാണ് ഈ ചിത്രങ്ങൾ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.

റോഷാക്ക് സംവിധായകന്റെ ചിത്രത്തിൽ ദിലീപും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു?

മരണമാസ്സ്‌ ചിത്രവുമായി ടൊവിനോ – ബേസിൽ ടീം; ഇത്തവണ പുതിയ ട്വിസ്റ്റ്…