in

മരണമാസ്സ്‌ ചിത്രവുമായി ടൊവിനോ – ബേസിൽ ടീം; ഇത്തവണ പുതിയ ട്വിസ്റ്റ്…

മരണമാസ്സ്‌ ചിത്രവുമായി ടൊവിനോ – ബേസിൽ ടീം; ഇത്തവണ പുതിയ ട്വിസ്റ്റ്…

ഗോദ, മിന്നൽ മുരളി എന്നീ സൂപ്പർ ഹിറ്റ് ചിതങ്ങൾ നമ്മുക്ക് സമ്മാനിച്ച ടീം ആണ് ടൊവിനോ തോമസ് – ബേസിൽ ജോസഫ്. ടൊവിനോ തോമസ് നായകനായി എത്തിയ ഈ ചിത്രങ്ങൾ സംവിധാനം ചെയ്തത് ബേസിൽ ജോസഫ് ആയിരുന്നു. എന്നാലിപ്പോഴിതാ ആരാധകർക്ക് ഒരു സർപ്രൈസ് ഒരുക്കി ടൊവിനോ തോമസ് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ബേസിൽ ജോസഫ് നായകനായി എത്തുകയാണ്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറിൽ ടൊവിനോ തോമസും റ്റിംഗ്‌സ്റ്റൻ തോമസും തൻസിർ സലാമും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പേര് ‘മരണമാസ്സ്’ എന്നാണ്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ പേര് മരണമാസ്സ് എന്നാണെങ്കിലും ഇതൊരു മാസ്സ് ചിത്രമല്ല എന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. കള, അദൃശ്യ ജാലകങ്ങൾ, വഴക്ക് എന്നിവക്ക് ശേഷം ടൊവിനോ തോമസ് നിർമ്മിക്കുന്ന ചിത്രമാണിത്.

സിജു സണ്ണി രചിച്ച കഥക്ക്, സിജു സണ്ണിയും ശിവപ്രസാദും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജയ് ഉണ്ണിത്താൻ ആണ്. നീരജ് രവി കാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ഈ വർഷം തന്നെ തീയേറ്ററുകളിലെത്തിക്കാൻ പാകത്തിനാണ് ഈ ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം, വിപിൻ ദാസ് ഒരുക്കിയ ഗുരുവായൂർ അമ്പല നടയിൽ എന്നിവയാണ് ബേസിൽ ജോസഫ് അഭിനയിച്ച് ഉടനെ റിലീസ് ചെയ്യാനുള്ള രണ്ട് ചിത്രങ്ങൾ. ലാൽ ജൂനിയർ സംവിധാനം ചെയ്ത നടികർ ആണ് ടൊവിനോ തോമസ് നായകനായി അഭിനയിച്ച് അടുത്ത് തന്നെ റിലീസ് ചെയ്യാൻ പോകുന്ന ചിത്രം.

View this post on Instagram

A post shared by Tovino⚡️Thomas (@tovinothomas)

Content Summary: MaranaMass Tovino Basil Movie Announced

അഡ്വാൻസ് ബുക്കിങ്ങിൽ കുതിച്ച് ആവേശവും വർഷങ്ങൾക്കു ശേഷവും; ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ…

‘ആവേശം’ കൊടിയേറും നാളെ, വെറൈറ്റി ഡാൻസ് സ്റ്റെപ്പുമായി ഫഹദ് ഫാസിൽ; വെൽകം ടീസർ പുറത്ത്…