in , ,

“ചിരഞ്ജീവി ചിത്രത്തിൽ ആക്ഷനുമായി അഴിഞ്ഞാടാൻ രവി തേജ”; ഫസ്റ്റ് ലുക്ക് ടീസർ…

“ചിരഞ്ജീവി ചിത്രത്തിൽ ആക്ഷനുമായി അഴിഞ്ഞാടാൻ രവി തേജ”; ഫസ്റ്റ് ലുക്ക് ടീസർ…

അടുത്ത മാസം റിലീസിന് തയ്യാറാവുക മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ‘വാൾട്ടയർ വീരയ്യ’ എന്ന ചിത്രം. മാസ് മഹാരാജ എന്ന് അറിയപ്പെടുന്ന തെലുങ്കിലെ മറ്റൊരു സൂപ്പർതാരമായ രവി തേജയും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോൾ ഈ ചിത്രത്തിലെ രവി തേജയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നിരിക്കുക ആണ്. 52 സെക്കന്റ് ദൈർഘ്യമുള്ള ഒരു വീഡിയോ ടീസറിലൂടെ ആണ് രവി തേജയുടെ ഫസ്റ്റ് ലുക്ക് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ഓവർ ദ് ടോപ്പ് ആക്ഷനും മാസ് ഡലോഗുമായി ആണ് രവി തേജ ടീസറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കെ എസ് രവീന്ദ്ര സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രണ്ട് സൂപ്പർതാരങ്ങളും ഒന്നിക്കുമ്പോൾ ഡബിൾ ട്രീറ്റ് ആകും എന്ന പ്രതീക്ഷ ആണ് ആരാധകർക്ക്. അതുകൊണ്ട് തന്നെ ‘മെഗാ മാസ് ആക്ഷൻ ഫെസ്റ്റിവൽ’ എന്ന വിശേഷണം ആണ് ടീസറിന് നിർമ്മാതാക്കൾ നല്കിയിരിക്കുന്നത്. ശ്രുതി ഹാസൻ ആണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്. ലൂസിഫർ റീമേക്ക് ആയ ഗോഡ് ഫാദറിൽ ആയിരുന്നു ചിരഞ്ജീവിയുടെ അവസാന തിയേറ്റർ റിലീസ് ചിത്രം. ചിരഞ്ജീവിയ്ക്ക് ഒപ്പം സൽമാൻ ഖാൻ അതിഥി വേഷത്തിൽ എത്തിയ ഈ ചിത്രം ബോക്സ് ഓഫീസിൽ ഫ്ലോപ്പ് ആയി മാറുക ആയിരുന്നു. ഈ ചിത്രത്തിന് മുൻപിറങ്ങിയ ആചാര്യ എന്ന ചിരഞ്ജീവി ചിത്രം ആകട്ടെ ഡിസാസ്റ്റർ ആവുകയും ചെയ്തു. അതുകൊണ്ട് തന്നെ വാൾട്ടയർ വീരയ്യയുടെ വിജയം വളരെ അനിവാര്യമാണ് ചിരഞ്ജീവിയ്ക്ക്. രവി തേജയുടെ ഫസ്റ്റ് ലുക്ക് ടീസർ:

“കിംഗ്‌ ഖാനൊപ്പം ഗ്ലാമറസായി തിളങ്ങി ദീപിക”; പത്താനിലെ വീഡിയോ ഗാനം…

“മറക്കില്ല ആ കാഴ്ചകൾ”; മികച്ച സാങ്കേതിക തികവോടെ ജൂഡിന്റെ 2018 ടീസർ…