“കിംഗ് ഖാനൊപ്പം ഗ്ലാമറസായി തിളങ്ങി ദീപിക”; പത്താനിലെ വീഡിയോ ഗാനം…
ഷാരൂഖ് ഖാനും ദീപിക പദുകോണും ഒന്നിക്കുന്ന ചിത്രമായ പത്താനിലെ ‘ബേഷാരം രംഗ്’ എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ദീപികയുടെ ഗ്ലാമറസ് ലുക്കും ഷാരൂഖിന്റെ പുതിയ മാൻ-ബൺ ലുക്കും കാരണം മുൻപ് വന്ന പ്രോമോ പോസ്റ്ററുകളിലൂടെ തന്നെ വളരെയധികം ഹൈപ്പ് സൃഷ്ടിച്ച ഗാനത്തിന്റെ വീഡിയോ ആണിപ്പോൾ റിലീസ് ആയിരിക്കുന്നത്. ലിറിക്കൽ വീഡിയോ അല്ലാതെ തന്നെ ഫുൾ വീഡിയോ ആയാണ് ഗാനം വൈആർഎഫിന്റെ യൂട്യൂബ് ചാനലിൽ എത്തിയിരിക്കുന്നത്.
ഇപ്പോഴും ഏറെക്കുറെ രഹസ്യമായി വെച്ചിരിക്കുന്നതാണ് പത്താന്റെ കഥ എങ്കിലും ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള കൂടുതൽ ഹൈപ്പ് വർദ്ധിപ്പിക്കും ഈ ഗാനം എന്നത് തീർച്ചയാണ്. മല്ലോർക്ക ദ്വീപിൽ ചിത്രീകരിച്ച ഗംഭീരമായ ഗാനത്തിൽ ഷാരൂഖ് സിക്സ് പാക്ക് ലുക്കിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഷാരൂഖിന്റെയും ദീപികയുടെയും കെമിസ്ട്രിയാണ് ഗാനത്തെ ശ്രദ്ധേയമാക്കുന്നത്. വരും വർഷങ്ങളിലും പാർട്ടി സോങ് ആയി തുടരുന്ന ഗാനമാണ് ഇതെന്ന് സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ് ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു. വിശാൽ, ഷെയ്ഖർ എന്നിവർ ചേർന്നാണ് ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
ഗാനരചന നിർവഹിച്ചത് കുമാർ ആണ്. ശിൽപ റാവു, കരാലിസ മോണ്ടെറോ, വിശാൽ, ഷെയ്ഖർ എന്നിവർ ചേർന്ന് ആണ് ഗാനം അലപിച്ചിരിക്കുന്നത്. സ്പാനിഷ് വരികളും ഈ ഗാനത്തിന് ഉണ്ട്. സ്പാനിഷ് വരികൾ വിശാൽ ദദ്ലാനി ആണ് രചിച്ചത്. സൽമാൻ ഖാന്റെ ടൈഗർ സീരീസ്, ഹൃത്വിക് റോഷൻ നായകനായ വാർ എന്നിവയും ഉൾപ്പെടുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ഭാഗമാണ് ഈ ചിത്രവും എന്നാണ് റിപ്പോർട്ട്. ജനുവരിയിൽ ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക. വീഡിയോ ഗാനം: