in , ,

ബോയിഷ് ആയി അനശ്വര രാജൻ; ഹിഷാമിന്റെ സംഗീതവുമായി ‘മൈക്ക്’ ട്രെയിലർ എത്തി…

ബോയിഷ് ആയി അനശ്വര രാജൻ; ഹിഷാമിന്റെ സംഗീതവുമായി ‘മൈക്ക്’ ട്രെയിലർ എത്തി…

ബോളിവുഡ് താരം ജോൺ എബ്രഹാം ആദ്യമായി നിർമ്മിക്കുന്ന മലയാള സിനിമയാണ് ‘മൈക്ക്’. അനശ്വര രാജൻ നായികയാകുന്ന ചിത്രം ലോഞ്ച് ചെയ്തപ്പോൾ തന്നെ ശ്രദ്ധ നേടിയിരുന്നു. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ആഷിഖ് അക്ബർ അലി ആണ്. ഹിഷാം അബ്‌ദുൾ വാഹബ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

2 മിനിറ്റ് 26 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ദൃശ്യ ഭംഗി കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും ഒക്കെ പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ്. മൈക്ക് എന്ന ടൈറ്റിൽ കഥാപാത്രത്തെ ആണ് അനശ്വര ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സാറ എന്നാണ് യഥാർത്ഥ പേര് എങ്കിലും പേരും ജീവിതവും ഒക്കെ ബോയിഷ് ആക്കാൻ ആണ് ഈ കഥാപത്രത്തിന് ഇഷ്ടം. ട്രെയിലർ കാണാം:

ആന്റണി എന്ന കഥാപാത്രമാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. മൈക്കും ആന്റണിയും പരിചയപ്പെടുന്നതും അവർക്കിടയിൽ ഉണ്ടാകുന്ന ബന്ധവും ഒക്കെ സിനിമയുടെ പ്രധാന ഭാഗമാണ് എന്ന് ട്രെയിലർ സൂചന നൽകുന്നു. ആന്റണി എന്ന കഥാപാത്രത്തിന്റെ ആക്ഷൻ സീനുകളും വളരെ ഇമോഷണൽ രംഗങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിഷാമിന്റെ സംഗീതമാണ് ആണ് ട്രെയിലറിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്ന്. വിനീത് – പ്രണവ് ചിത്രം ഹൃദയത്തിന് ശേഷം മറ്റൊരു മ്യൂസിക്കൽ ട്രീറ്റ് ഹിഷാം ഈ ചിത്രത്തിലും സമ്മാനിക്കും എന്ന് പ്രതീക്ഷിക്കാം.

‘പാപ്പൻ’ നൽകിയ ഇന്ധനം ‘മേം ഹൂം മൂസ’യുടെ ഡബ്ബിങ്ങിലേക്ക് പകർന്ന് സുരേഷ് ഗോപി…

മീശ പിരിച്ച് വേറിട്ട ലുക്കിൽ സുരേഷ് ഗോപി; ‘മേം ഹൂം മൂസ’ ഫസ്റ്റ് ലുക്ക്…