മീശ പിരിച്ച് വേറിട്ട ലുക്കിൽ സുരേഷ് ഗോപി; ‘മേം ഹൂം മൂസ’ ഫസ്റ്റ് ലുക്ക്…
വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മേ ഹൂം മൂസ’. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ സുരേഷ് ഗോപിയാണ് ആണ് നായക വേഷത്തിൽ എത്തുന്നത്. ഈ ചിത്രത്തിന്റെ ഡബ്ബിങ് പുരോഗമിക്കുകയാണ് ഇപ്പോൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നിർമ്മാതാക്കൾ പുറത്തുവിട്ടു.
സുരേഷ് ഗോപി, സൈജു കുറുപ്പ്, പൂനം ബജ്‌വ, സൃന്ദ, ഹരീഷ് കണാരൻ എന്നിവർ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. സുരേഷ് ഗോപിയുടെ രണ്ട് ലുക്കുകൾ പോസ്റ്ററിൽ കാണാൻ കഴിയുന്നുണ്ട്. പ്രധാനമായും മീശ പിരിച്ച ഒരു ലുക്ക് ആണ് പോസ്റ്ററിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. താടി വെച്ച ലുക്ക് ആണ് മറ്റൊന്ന്. റുബേഷ് റെയ്ന്റെ തിരക്കഥയിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം:
#MeiHoomMoosa coming up next!
Here's the official first look poster.#SureshGopi #JibuJacob #SG253 pic.twitter.com/gnmLyMdMfd— Suresh Gopi (@TheSureshGopi) August 1, 2022
ഡോക്ടർ റോയ് സി ജെ, തോമസ് തിരുവല്ല എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിഷ്ണു നാരായണൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രതുന്റെ എഡിറ്റർ സൂരജ് ഇ എസ് ആണ്. ശ്രീനാഥ് ശിവശങ്കരൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സുരേഷ് ഗോപിയുടെ കരിയറിലെ 253 ആം ചിത്രമായി പ്രഖ്യാപിച്ച മേ ഹൂം മൂസ സെപ്റ്റംബർ 30ന് തീയേറ്ററുകളിൽ എത്തിക്കാൻ ആണ് നിർമ്മാതാക്കളുടെ ശ്രമം.