in

‘പാപ്പൻ’ നൽകിയ ഇന്ധനം ‘മേം ഹൂം മൂസ’യുടെ ഡബ്ബിങ്ങിലേക്ക് പകർന്ന് സുരേഷ് ഗോപി…

‘പാപ്പൻ’ നൽകിയ ഇന്ധനം ‘മേം ഹൂം മൂസ’യുടെ ഡബ്ബിങ്ങിലേക്ക് പകർന്ന് സുരേഷ് ഗോപി…

സൂപ്പർസ്റ്റാർ പദവിയുടെ എല്ലാ പകിട്ടോടെയും ആണ് സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ ‘പാപ്പൻ’ തീയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗ് നേടിയ ചിത്രം മൂന്നാം ദിവസമായ ഞായറാഴ്ചയും മിന്നും പ്രകടനം ആണ് ബോക്സ് ഓഫീസിൽ കാഴ്ചവെച്ച് മുന്നേറുന്നത്. ജോഷി -സുരേഷ് ഗോപി കൂട്ട്കെട്ടിന് ഒരിക്കൽകൂടി അഭിമാനിക്കാവുന്ന ഒരു വിജയ ചിത്രമായി പാപ്പൻ മാറി കഴിഞ്ഞു. പാപ്പന്റെ വിജയത്തിൽ വളരെ സന്തോഷം പ്രകടനിപ്പിച്ച് സുരേഷ് ഗോപി അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത് ഇങ്ങനെ: ‘ഒരു വിജയമല്ല നിങ്ങൾ സമ്മാനിച്ചിരിക്കുന്നത്, ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്കുള്ള എന്റെ പ്രയാണത്തിന് ഏറ്റവും വലിയ ഇന്ധനമാണ് പകർന്ന് നൽകിയിരിക്കുന്നത്’.

ഇപ്പോളിതാ പാപ്പന്റെ വിജയം നൽകിയ ആ ‘ഇന്ധന’ത്തിന്റെ കരുത്തിൽ ഏറ്റവും പുതിയ ചിത്രമായ ‘മേ ഹൂ മൂസ’യുടെ ഡബ്ബിങ്ങിലേക്ക് കടന്നിരിക്കുക ആണ് സുരേഷ് ഗോപി. ഡബ്ബിങിന്റെ ഇടയിൽ സംവിധായകൻ ജിബു ജേക്കബിന് ഒപ്പം എടുത്ത ചിത്രം പങ്കുവെച്ചിരിക്കുക ആണ് താരം. സുരേഷ് ഗോപിയുടെ 253ആം ചിത്രമായി ആണ് ‘മേ ഹൂം മൂസ’ ഒരുങ്ങുന്നത്. 1998 മുതൽ 2018 വരെയുള്ള കാലഘട്ടങ്ങളിലൂടെ ചിത്രം അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം ആദ്യം ആണ് പൂർത്തിയായത്.

റുബീഷ് റെയ്ൻ ആണ് മേ ഹൂം മൂസയ്ക്ക് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. വിഷ്ണു നാരായണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് സംഗീത ഒരുക്കുന്നത് ശ്രീനാഥ്‌ ശിവശങ്കരൻ ആണ്. തമിഴ് നടി പൂനം ബജ്‌വ ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്. സൈജു കുറുപ്പ്, ഹരീഷ് കണാരൻ എന്നിവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. തോമസ് തിരുവല്ല പ്രൊഡക്ഷൻസും മോഹൻലാലിന്റെ കാസിനോവ നിർമ്മിച്ച കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

തല്ലുമാലയിലെ ‘ണ്ടാക്കിപാട്ടിൽ’ നിറഞ്ഞാടി ടൊവിനോയും ഷൈനും; വീഡിയോ…

ബോയിഷ് ആയി അനശ്വര രാജൻ; ഹിഷാമിന്റെ സംഗീതവുമായി ‘മൈക്ക്’ ട്രെയിലർ എത്തി…