തല്ലുമാലയിലെ ‘ണ്ടാക്കിപാട്ടിൽ’ നിറഞ്ഞാടി ടൊവിനോയും ഷൈനും; വീഡിയോ…
പ്രേക്ഷകരുടെ ശ്രദ്ധ നിരന്തരം നേടിയെടുക്കുക ആണ് ‘തല്ലുമാല’ എന്ന ചിത്രവുമായി ബന്ധപ്പെട്ട ഓരോ അപ്ഡേറ്റുകളും. ഖാലിദ് റഹ്മാന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ടൊവിനോ തോമസ് ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറും ഗാനങ്ങളും എല്ലാം തന്നെ വൈറൽ ഹിറ്റ് ആണ്. ചിത്രത്തിലെ നാലാം ഗാനം ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്. ‘ണ്ടാക്കിപാട്ട്’ എന്ന ടൈറ്റിൽ നൽകിയിരിക്കുന്ന ഈ ഗാനത്തിന്റെ വീഡിയോ ആണ് നിർമ്മാതാക്കൾ റിലീസ് ചെയ്തിരിക്കുന്നത്.
ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ എന്നിവർ ആണ് ഈ ഗാന രംഗത്തിലെ പ്രധാന താരങ്ങൾ. ഇരുവരുടെയും ഡാൻസ് തന്നെ ആണ് ഈ വീഡിയോ ഗാനത്തിന്റെ ഹൈലൈറ്റ് എന്ന് പറയാം. വിഷ്ണു വിജയ് ആണ് ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. വീഡിയോ ഗാനം കാണാം: