in , ,

“നിങ്ങളാരും കണ്ടിട്ടില്ലാത്ത ആ മൈക്കിൾ”; ‘ഭീഷ്മ പർവ്വ’ത്തിന് ഒരു പുതുപുത്തൻ ട്രെയിലർ…

“നിങ്ങളാരും കണ്ടിട്ടില്ലാത്ത ആ മൈക്കിൾ”; ‘ഭീഷ്മ പർവ്വ’ത്തിന് ഒരു പുതുപുത്തൻ ട്രെയിലർ…

തീയേറ്ററിലെ അതി ഗംഭീരമായ പ്രദർശനങ്ങൾക്ക് ശേഷം മമ്മൂട്ടിയുടെ മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ഭീഷ്മ പർവ്വം’ ഒടിടിയിലേക്ക് വരിക ആണ്. ഏപ്രിൽ 1ന് ചിത്രം സ്‌ട്രീം ചെയ്ത് തുടങ്ങും എന്ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി+ ഹോട്ട്സ്റ്റാർ കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയിരുന്നു. അമൽ നീരദ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഒരു പുതുപുത്തൻ ട്രെയിലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുക ആണ് ഹോട്ട്സ്റ്റാർ.

മമ്മൂട്ടി അവതരിപ്പിച്ച മൈക്കിളിന്റെ ചെറുപ്പകാലത്തെ ലുക്ക് ആണ് ട്രെയിലറിൽ ഹൈലൈറ്റ് ആയി എത്തിയിരിക്കുന്നത്. ട്രെയിലർ തുടങ്ങുന്നത് തന്നെ ആ ദൃശ്യങ്ങളുമായി ആണ്. ‘ആ മൈക്കിളിനെ കണ്ടിരുന്നേൽ നീ ഒന്നും വാ തുറക്കില്ലായിരുന്നു’ എന്ന ഡയലോഗിന്റെ അകമ്പടിയോടെ ചുറുചുറുക്കോടെ മൈക്കിളിലെ ദേശ്യമാകുമ്പോൾ തീയേറ്ററിൽ വൻ ആരവങ്ങൾ ആയിരുന്നു ഉയർന്നത്. ഹോട്ട്സ്റ്റാർ പുറത്തിറക്കിയ ട്രെയിലർ കാണാം:

ഹോട്ട്സ്റ്റാർ പുറത്തിറക്കിയ ഈ ട്രെയിലർ യൂട്യൂബ് ട്രെൻഡ് ലിസ്റ്റിലും ഇടം നേടി മുന്നേറുക ആണ്.

ആർആർആർ: മൂന്നാം ദിവസം 500 കോടി ക്ലബ്ബിൽ; ചരിത്ര വിജയം…

സൂര്യ-ബാല ചിത്രം ആരംഭിച്ചു; മമിതയും കൃതി ഷെട്ടിയും താരങ്ങൾ…