in

കുറുപ്പിന് തമിഴ്നാട്ടിൽ ചരിത്ര വിജയം; ബോക്സ് ഓഫീസ് റിപ്പോർട്ട്…

ദുൽഖറിന്‍റെ കുറുപ്പിന് തമിഴ്നാട് ബോക്സ് ഓഫീസിൽ റെക്കോർഡ് നേട്ടം…

നാളുകൾക്ക് ശേഷം തിയേറ്ററുകളെ സജീവമാക്കാൻ ആദ്യം എത്തിയ ചിത്രം ആണ് നവംബർ 12ന് റിലീസ് ചെയ്ത ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’. ആദ്യ ദിനത്തിൽ വേൾഡ് വൈഡ് കളക്ഷനിൽ റെക്കോർഡ് നേടി കൊണ്ട് ആണ് കുറുപ്പ് ബോക്സ് ഓഫീസിൽ വരവ് അറിയിച്ചത്. ശേഷം ആദ്യമായി 50 കോടി ക്ലബ്ബിൽ എത്തുന്ന ദുൽഖർ സൽമാൻ ചിത്രം എന്ന നേട്ടവും ചിത്രം സ്വന്തമാക്കി.

ചിത്രം ഇപ്പോൾ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുക ആണ്. തമിഴ് നാട്ടിൽ ഒരു മലയാള സിനിമക്ക് കിട്ടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ സ്വന്തമാക്കിയത് ആണ് കുറുപ്പിന്റെ പുതിയ നേട്ടം. തമിഴ്-മലയാളം പതിപ്പുകളിലൂടെ ആണ് ഈ നേട്ടം. 5.78 കോടി ഗ്രോസ് കളക്ഷൻ ആണ് കുറുപ്പ് നേടിയത്. ഇത് സർവ്വകാല റെക്കോർഡ് ആണ്.

കുറുപ്പ് ഇപ്പോൾ നാലാം ആഴ്ച്ചയിലും തിയേറ്ററുകളിൽ തുടരുന്നുണ്ട്. നാലാം ആഴ്ചയിൽ കുറുപ്പ് പ്രദർശനങ്ങൾ തുടരുന്ന തിയേറ്ററുകളുടെ ലിസ്റ്റ് നിർമ്മാതാവ് കൂടിയായ ദുൽഖർ പങ്കുവെച്ചിരുന്നു. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രം വേഫാറർ ഫിലിംസിന്റെ ബാനറിൽ ആണ് ദുൽഖർ നിർമ്മിച്ചത്.

കുപ്രസിദ്ധ പിടികിട്ടാപുള്ളി സുകുമാര കുറുപ്പിന്റെ ജീവിത കഥ ആസ്പദമാക്കിയുള്ള ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഡാനിയേൽ സായൂജ് നായരും
കെ എസ് അരവിന്ദും ചേർന്നാണ്. ഇന്ദ്രജിത്ത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, വിജയരാഘവൻ, ഷോബിത എന്നിവർ ആണ് മറ്റ് താരങ്ങൾ.

ഗൂഗിൾ ട്രെൻഡിൽ മലയാളത്തിൽ നിന്ന് ദൃശ്യം 2 മാത്രം; ഒന്നാം സ്ഥാനം ജയ് ഭീം…

എംടിയുടെ തിരക്കഥയിൽ ഫഹദ് നായകൻ; സംവിധാനം മഹേഷ് നാരായണൻ