in

മോഹൻലാലിന്‍റെ ‘ഒടിയൻ’ ട്രെയിലർ പുറത്തിറക്കുന്നത് മമ്മൂട്ടി?

മോഹൻലാലിന്‍റെ ‘ഒടിയൻ’ ട്രെയിലർ പുറത്തിറക്കുന്നത് മമ്മൂട്ടി?

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ഒടിയന്റെ ട്രെയിലർ ഓഗസ്റ്റ് 15ന് പുറത്തിറങ്ങും എന്നാണ് ഇപ്പോൾ വാർത്തകൾ പ്രചരിക്കുന്നത്. അന്നേ ദിവസം മമ്മൂട്ടി ആയിരിക്കും ട്രെയിലർ പുറത്തിറക്കുക എന്ന തരത്തിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്.

1 മിനിറ്റ് 42 സെക്കന്റ് ദൈര്‍ഘ്യം ഉള്ള ട്രെയിലർ ആണ് പുറത്തുവരാനിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇത് സംബന്ധിച്ചു ഔദ്യോഗികമായി ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല.

മലയാള സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഒടിയൻ എന്ന ഈ ചിത്രം മാണിക്യൻ എന്ന അവസാന ഒടിയന്റെ കഥ ആണ് പറയുന്നത്. ദേശീയ അവാർഡ് ജേതാവ് ഹരികൃഷ്ണന്‍റെ തിരക്കഥയിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്നു.

പ്രകാശ് രാജ്, മഞ്ജു വാര്യർ, മനോജ് ജോഷി, നരേൻ, ഇന്നോസ്ന്റ്, സിദ്ദിഖ്, സന അൽത്താഫ് തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. പീറ്റർ ഹെയ്‌ൻ ആക്ഷൻ ഒരുക്കുന്നു. ഛായാഗ്രാഹകണം ഷാജി കുമാർ. ജയചന്ദ്രൻ ഗാനങ്ങൾക്ക് ഈണം പകരുന്നു. പശ്ചാത്തലസംഗീതം സാം സി എസ് ആണ് ഒരുക്കുന്നത്.

ഒക്ടോബർ 11ന് ആണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.

പ്രേക്ഷകരെ രസിപ്പിക്കാൻ ചെങ്കൽ രഘുവും സംഘവും റെഡി; ‘പടയോട്ടം’ ട്രെയിലർ എത്തി

മമ്മൂട്ടി ചിത്രം ഒരു കുട്ടനാടൻ ബ്ലോഗിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി