മോഹൻലാലിന്‍റെ വമ്പൻ ഹിറ്റ് ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും റിലീസിന് ഒരുങ്ങുന്നു!
മോഹൻലാലിനെ നായകനാക്കി 1994ൽ പ്രിയദർശൻ ഒരുക്കിയ ചിത്രം ആണ് തേന്മാവിൻ കൊമ്പത്ത്. തീയേറ്ററുകളിൽ ചിത്രം വലിയ തരംഗം സൃഷ്ടിച്ചു മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായി മാറി. മാത്രമല്ല 2 ദേശീയ അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകളും ചിത്രം കരസ്ഥമാക്കി. ചിത്രത്തിലെ ഗാനങ്ങളും ഹാസ്യ രംഗങ്ങളും എല്ലാം മലയാളികൾക്ക് ഇപ്പോഴും പ്രിയങ്കരം തന്നെ. ഇപ്പോൾ ഇതാ മോഹൻലാലിന്‍റെ പിറന്നാൾ ദിനത്തിൽ ഈ ചിത്രവുമായി ബന്ധപ്പെട്ട് ഒരു പ്രഖ്യാപനം ഉണ്ടായിരിക്കുന്നു.
മറ്റൊന്നുമല്ല, തേന്മാവിൻ കൊമ്പത്ത് എന്ന ഈ ഹിറ്റ് ചിത്രം ഒരിക്കൽ കൂടി തീയേറ്ററുകളിലെ ബിഗ് സ്‌ക്രീനിലേക്ക് എത്തും. എത്തുന്നത് ആകട്ടെ 4 കെ റെസല്യൂഷനിലക്ക് ഡിജിറ്റൽ റീമാസ്റ്ററിങ് നടത്തി ആയിരിക്കും തീയേറ്ററുകളിൽ ഇനി എത്തുക. ചിത്രം പുറത്തിറങ്ങി 25 വർഷം പിന്നിടുന്നതിന്‍റെ ആഘോഷത്തിന്‍റെ ഭാഗമായി അടുത്ത വർഷം മെയ് 12ന് ആയിരിക്കും പുതിയ പതിപ്പ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുക. ഗോദ, എസ്ര, ഗപ്പി തുടങ്ങിയ ചിത്രം നിർമ്മിച്ച ഇ എന്റെർറ്റൈന്മെന്റ്സിന്റെ ഉടമ മുകേഷ് ആർ മെഹ്ത ആണ് തേന്മാവിൻ കൊമ്പത്തിന്‍റെ റീ റിലീസ് പ്രഖ്യാപനം നടത്തിയത്.
മോഹൻലാൽ ചിത്രമായ ബട്ടർഫ്ലൈസിലൂടെ ആണ് മലയാള സിനിമാ വിതരണ രംഗത്തേക്ക് മുകേഷ് എത്തുന്നത്. ഇപ്പോൾ മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ചു കൊണ്ട് ആണ് അദ്ദേഹം റീ റിലീസ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിന്റെ വേണ്ടി ക്യാമറ കൈകാരം ചെയ്തത് കെ വി ആനന്ദ് ആയിരുന്നു. ആ വർഷത്തെ മികച്ച ഛായാഗ്രാഹകന് ഉള്ള ദേശീയ അവാർഡും അദ്ദേഹം ഈ ചിത്രത്തിലൂടെ കരസ്ഥമാക്കിയിരുന്നു. വർഷങ്ങൾക്ക് ഇപ്പുറം കെ വി ആനന്ദ് ഒരു മോഹൻലാൽ ചിത്രം സംവിധാനം ചെയ്യാനും ഒരുങ്ങുക ആണ് എന്നതും കൗതുകം ആകുക ആണ്. സൂര്യയും മോഹൻലാലും ഒന്നിക്കുന്ന തമിഴ് ചിത്രം ആണ് അദ്ദേഹം സംവിധാനം ചെയ്യുന്നത്.