കലിപ്പ് ലുക്കിൽ ചെങ്കൽ രഘുവായി ബിജു മേനോൻ; ‘പടയോട്ടം’ പോസ്റ്റർ ശ്രദ്ധ നേടുന്നു!
ബിജു മേനോനെ നായകനാക്കി പുതുമുഖ സംവിധായകൻ റഫീഖ് ഇബ്രാഹിം ഒരുക്കുന്ന ‘പടയോട്ടം’ എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്ററിൽ കലിപ്പ് ലുക്കിൽ ആണ് ബിജു മേനോന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇത് തന്നെ പോസ്റ്ററിന്റെ ഏറ്റവും വലിയ ആകർഷണവും.
ബിജു മേനോനെ മുൻപെങ്ങും കാണാത്ത തരത്തിലുള്ള മാസ് ലുക്കുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത് പോസ്റ്ററിന് ശ്രദ്ധ നേടി കൊടുക്കുന്നു.ചിത്രത്തിൽ ചെങ്കൽ രഘു എന്ന കഥാപാത്രത്തെ ആണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. തിരുവന്തപുരത്തു നിന്നും കാസർഗോഡേക്ക് ചെങ്കര രഘുവും കൂട്ടുകാരും പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവികാസങ്ങളുമായാണ് പടയോട്ടത്തിന്‍റെ കഥ.
അരുൺ എ ആറും അജയ് രാഹുലും ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിജു മേനോനെ കൂടാതെ ഹരീഷ് കണാരൻ, സുധി കോപ്പ തുടങ്ങിയവരും പ്രധാന കഥാപാത്രമായി പടയോട്ടത്തിൽ അണിനിരക്കുന്നു.
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ബാംഗ്ലൂർ ഡേയ്സ് തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ആണ് പടയോട്ടം നിർമ്മിക്കുന്നത്. തീയേറ്ററുകളിൽ ഓണം റിലീസ് ആയി ചിത്രം എത്തും.