മമ്മൂട്ടിക്ക് തുടർച്ചയായി പോലീസ് കഥാപാത്രങ്ങൾ; ‘ഉണ്ട’യിലും താരം പോലീസ് വേഷത്തില്‍!
തുടര്‍ച്ചയായി പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക ആണ് മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. അടുത്ത കാലത്ത് തിയേറ്ററുകളില്‍ എത്തിയ രണ്ട് ചിത്രങ്ങളില്‍ മമ്മൂട്ടി പോലീസ് ഓഫീസര്‍ ആയാണ് മമ്മൂട്ടി അഭിനയിച്ചത്. മാസ്റ്റർപീസിന്‍റെ ക്ലൈമാക്സിൽ മാത്രമാണ് അദ്ദേഹം പോലീസ് ആയി എത്തിയത് എങ്കിൽ സ്ട്രീറ്റ് ലൈറ്റ്‌സിൽ മുഴുനീള പോലീസ് കഥാപാത്രം ആയിരുന്നു അദ്ദേഹം. റിലീസിന് ഒരുങ്ങുന്ന ചിത്രമായ അബ്രഹാമിന്‍റെ സന്തതികളില്‍ ഡെറിക് എബ്രഹാം എന്ന പോലിസ് ഓഫീസർ ആയാണ് മമ്മൂട്ടി എത്തുന്നത്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് അബ്രഹാമിന്‍റെ സന്തതികൾക്ക് ശേഷം ഈ വർഷം ഒരിക്കൽ കൂടി മമ്മൂട്ടി പോലീസ് ഓഫീസർ ആയി എത്തുമെന്നാണ്.
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യാൻ പോകുന്ന ഉണ്ട എന്ന ചിത്രത്തിൽ ആണ് മമ്മൂട്ടി വീണ്ടും പോലീസ് വേഷം അണിയാൻ പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഹർഷദ് തിരക്കഥ രചിക്കുന്ന ഈ ചിത്രം ഈ വരുന്ന സെപ്റ്റംബറിൽ ആയിരിക്കും ഷൂട്ടിങ് തുടങ്ങുക. നോർത്ത് ഇന്ത്യയിൽ ചിത്രീകരിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥാരചന അതിന്‍റെ ഫൈനൽ സ്റ്റേജിൽ ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഷൈജു ഖാലിദ് കാമറ ചലിപ്പിക്കാൻ പോകുന്ന ഈ ചിത്രത്തിൽ സൗബിൻ ഷാഹിറും ഒരു പ്രധാന വേഷം ചെയ്യും എന്നാണ് സൂചന. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രമൊരുക്കി രണ്ടു വർഷം മുൻപേ അരങ്ങേറ്റം കുറിച്ച സംവിധായകൻ ആണ് ഖാലിദ് റഹ്മാൻ. ധാർമിക് പ്രൊഡക്ഷൻസ് ആണ് ഉണ്ട എന്ന ചിത്രം നിർമ്മിക്കുക. നേരത്തെ അൻവർ റഷീദ് ആണ് ഈ ചിത്രം നിർമ്മിക്കാൻ ഇരുന്നതെങ്കിലും അദ്ദേഹം പിന്നീട് പിന്മാറുകയായിരുന്നു.