in

‘ധുരന്തറി’ന്റെ സംഗീതവും ആക്ഷനും അർജുൻ റാംപാലും ഇനി മോഹൻലാലിനൊപ്പം; ‘ഓപ്പറേഷൻ ഗംഗ’ പ്രഖ്യാപിച്ചു

‘ധുരന്തറി’ന്റെ സംഗീതവും ആക്ഷനും അർജുൻ റാംപാലും ഇനി മോഹൻലാലിനൊപ്പം; ‘ഓപ്പറേഷൻ ഗംഗ’ പ്രഖ്യാപിച്ചു

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നു. ‘L367’ എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രൊജക്റ്റിന് ‘ഓപ്പറേഷൻ ഗംഗ’ എന്ന ടൈറ്റിൽ ആണ് നല്കിയിരിക്കുന്നത് . ദേശീയ അവാർഡ് ജേതാവായ സംവിധായകൻ വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം ബൈജു ഗോപാലനും വി. സി. പ്രവീണും ചേർന്ന് കൈകാര്യം ചെയ്യുമ്പോൾ കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ ചുമതല വഹിക്കുന്നത്.

റഷ്യ–ഉക്രൈൻ യുദ്ധസാഹചര്യത്തിൽ കുടുങ്ങിപ്പോയ ഇന്ത്യൻ പൗരന്മാരെ മാതൃരാജ്യത്തേക്ക് സുരക്ഷിതമായി തിരിച്ചെത്തിക്കാൻ രാജ്യം ആവിഷ്കരിച്ച ധീരമായ രക്ഷാദൗത്യമാണ് സിനിമയുടെ ഇതിവൃത്തം. നിലവിൽ വിദേശ ലൊക്കേഷനായ ജോർജിയയിൽ ആരംഭിച്ച ചിത്രീകരണത്തിൽ മോഹൻലാൽ ഉടൻ തന്നെ ഭാഗമാകും. പോളണ്ട്, ജോർജിയ, കസാക്കിസ്ഥാൻ എന്നീ വിദേശ രാജ്യങ്ങൾക്ക് പുറമെ ഡൽഹി, ഡെറാഡൂൺ, കൊച്ചി എന്നിവിടങ്ങളിലായി 180 ദിവസത്തെ സമഗ്രമായ ചിത്രീകരണ ഷെഡ്യൂളാണ് ചിത്രത്തിനായി നിശ്ചയിച്ചിരിക്കുന്നത്.

പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധേയരായ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ‘ധുരന്തർ’ എന്ന ചിത്രത്തിലെ ശക്തമായ വില്ലൻ വേഷത്തിന് ശേഷം ബോളിവുഡ് താരം അർജുൻ റാംപാൽ മോഹൻലാലിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദിൽ ഹുസൈൻ, തമിഴ് നടനും സംവിധായകനുമായ പാർത്ഥിപൻ, ഭാഗ്യശ്രീ ബോഴ്സെ എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

അന്താരാഷ്ട്ര നിലവാരമുള്ള പ്രമുഖ സാങ്കേതിക പ്രവർത്തകരുടെ സാന്നിധ്യമാണ് ചിത്രത്തിന്റെ മറ്റൊരു വലിയ പ്രത്യേകത. ‘ധുരന്തർ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശാശ്വത് സച്ച്ദേവ് ചിത്രത്തിന് സംഗീതമൊരുക്കുമ്പോൾ, ‘കിൽ’, ‘ധുരന്തർ’ എന്നീ ചിത്രങ്ങളുടെ ആക്ഷൻ കൊറിയോഗ്രാഫർ സീ യങ് ഓ ആണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. സൗണ്ട് ഡിസൈനിംഗിൽ ദേശീയ പുരസ്കാര ജേതാവ് ബിഷ്വദീപ് ചാറ്റർജിയും അണിനിരക്കുന്നു.

‘പുഷ്പ’ സീരീസിലൂടെ പ്രശസ്തനായ മിറോസ്ലാവ് കുബ ബ്രോസെക് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് രാജീവൻ പ്രൊഡക്ഷൻ ഡിസൈനും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. കെ. വി. സഞ്ജിത് (വിഎഫ്എക്സ്), സ്ക്വാഡ്രൻ ലീഡർ വെർലിൻ പൻവർ (മിലിട്ടറി അഡ്വൈസർ), മെൽവി ജെ (കോസ്റ്റ്യൂം), റോണക്സ് സേവ്യർ (മേക്കപ്പ്), റിന്നി ദിവാകർ (പ്രൊഡക്ഷൻ കൺട്രോളർ) എന്നിവരടങ്ങുന്നതാണ് സാങ്കേതിക നിര. ‘ഒറ്റക്കൊമ്പൻ’, ‘കത്തനാർ’, ‘കില്ലർ’ തുടങ്ങിയ വമ്പൻ പ്രൊജക്റ്റുകൾക്ക് പിന്നാലെ ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഏറ്റവും വലിയ സിനിമാ സംരംഭങ്ങളിൽ ഒന്നായിരിക്കും ‘ഓപ്പറേഷൻ ഗംഗ’.

ഛായാഗ്രഹണം – മിറോസ്ലാവ് കുബ ബ്രോസെക്, സംഗീതം – ശാശ്വത് സച്ച്ദേവ്, ആക്ഷൻ ഡയറക്ഷൻ – സീ യങ് ഓ, പ്രൊഡക്ഷൻ ഡിസൈൻ – രാജീവൻ, എഡിറ്റിംഗ് – ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ – ബിഷ്വദീപ് ചാറ്റർജി, വിഎഫ്എക്സ് സൂപ്പർവിഷൻ – കെ. വി. സഞ്ജിത്, മിലിട്ടറി അഡ്വൈസർ – സ്ക്വാഡ്രൻ ലീഡർ വെർലിൻ പൻവർ, കോസ്റ്റ്യൂം ഡിസൈൻ – മെൽവി ജെ, മേക്കപ്പ് – റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ – റിന്നി ദിവാകർ, പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ, പി.ആർ.ഒ- ശബരി, വാഴൂർ ജോസ്.

‘ഐ ആം ഗെയിം’ ഓണത്തിനില്ല; വമ്പൻ പാൻ-ഇന്ത്യൻ റിലീസായി സെപ്റ്റംബർ 3-ന് ചിത്രം എത്തും