in

‘ഐ ആം ഗെയിം’ ഓണത്തിനില്ല; വമ്പൻ പാൻ-ഇന്ത്യൻ റിലീസായി സെപ്റ്റംബർ 3-ന് ചിത്രം എത്തും

‘ഐ ആം ഗെയിം’ ഓണത്തിനില്ല; വമ്പൻ പാൻ-ഇന്ത്യൻ റിലീസായി സെപ്റ്റംബർ 3-ന് ചിത്രം എത്തും

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ഫാൻ്റസി ത്രില്ലർ ചിത്രം ‘ഐ ആം ഗെയിം’ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. മുൻപ് ഓണം റിലീസായി ഓഗസ്റ്റ് 20-ന് തീയേറ്ററുകളിൽ എത്തിക്കാൻ തീരുമാനിച്ചിരുന്ന ചിത്രം, ഇപ്പോൾ സെപ്റ്റംബർ 3-ന് ആഗോളതലത്തിൽ പ്രദർശനത്തിനെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. കൂടുതൽ വിപുലമായ രീതിയിൽ ആഗോള റിലീസ് സാധ്യമാക്കുന്നതിനാണ് തീയതി രണ്ടാഴ്ചത്തേക്ക് നീട്ടിയത്.

ചിത്രം അന്താരാഷ്ട്ര തലത്തിലും വിവിധ വിപണികളിലും കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റമെന്ന് ദുൽഖർ സൽമാൻ വ്യക്തമാക്കി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി ഒരേസമയം ഒരുങ്ങുന്ന ഈ ചിത്രം ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പാൻ-ഇന്ത്യൻ പ്രോജക്റ്റുകളിൽ ഒന്നാണ്. സിനിമയുടെ ദൃശ്യസമൃദ്ധിയും ബിഗ് കാൻവാസും അർഹിക്കുന്ന തലത്തിലുള്ള ഒരു ആഗോള തീയേറ്റർ അനുഭവം പ്രേക്ഷകർക്ക് ഉറപ്പുനൽകാനാണ് നിർമ്മാതാക്കൾ തയ്യാറെടുക്കുന്നത്.

View this post on Instagram

A post shared by Dulquer Salmaan (@dqsalmaan)

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ജോം വർഗീസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതവും അൻപറിവ് ടീം ആക്ഷൻ രംഗങ്ങളും ഒരുക്കുന്നു. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ തിരക്കഥ തയ്യാറാക്കിയ സിനിമയിൽ ആന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ, കതിർ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നുണ്ട്.

ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ – അൻപറിവ്‌ മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് – സുജോയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, പിആർഒ- ശബരി

വിസ്മയ മോഹൻലാലിന്റെ ‘തുടക്കം’; ചിത്രയും ജേക്സ് ബിജോയിയും ഒന്നിച്ച ആദ്യ ഗാനമെത്തി