in

ആക്ഷൻ മോഡിൽ മമ്മൂട്ടിയും മോഹൻലാലും; ‘പേട്രിയറ്റ്’ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ആക്ഷൻ മോഡിൽ മമ്മൂട്ടിയും മോഹൻലാലും; ‘പേട്രിയറ്റ്’ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി എത്തുന്ന “പേട്രിയറ്റ്” ൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകന്മാരായി എത്തുന്ന മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ മാസ് ആക്ഷൻ ലുക്കിലുള്ള പോസ്റ്റർ ആണ് ഇപ്പൊൾ റിലീസ് ചെയ്തത്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം കുഞ്ചാക്കോ ബോബനും ഈ പോസ്റ്ററിൻ്റെ ഭാഗമാണ്. ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ രംഗത്തിന്റെ പശ്ചാത്തലത്തിലാണ് സെക്കൻ്റ് ലുക്ക് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. കാറിന്റെ സൺറൂഫിലൂടെ തോക്കുമായി നിൽക്കുന്ന മോഹൻലാലും, വശത്തെ ഡോറിലൂടെ തോക്ക് ചൂണ്ടി നിൽക്കുന്ന മമ്മൂട്ടിയുമാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. പോസ്റ്ററിൽ ഡ്രൈവിംഗ് സീറ്റിൽ കുഞ്ചാക്കോ ബോബനെയും കാണാം.

മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രം 2026 ഏപ്രിൽ 23 നു ആണ് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തുക. മമ്മൂട്ടി, മോഹൻലാൽ, എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രാജീവ് മേനോൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു. ചിത്രത്തിൽ താൻ വില്ലനായാണ് എത്തുന്നതെന്ന് ഫഹദ് ഫാസിൽ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

View this post on Instagram

A post shared by Mohanlal (@mohanlal)

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ചിത്രത്തിന്റെ ഡബ്ബിങ് ഉൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പൂർത്തിയായത്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രം ഒരുക്കിയത്. ടേക്ക് ഓഫ്,മാലിക് എന്നീ സിനിമകൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചതും അദ്ദേഹം തന്നെയാണ്.

മമ്മൂട്ടിയും മോഹൻലാലും 18 വർഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചത്, ബോളിവുഡിൽ നിന്നുള്ള മനുഷ് നന്ദൻ ആണ്. സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്.

‘യാര് ഹീറോ!’: ജയിലർ ടീമിനൊപ്പം ഉലകനായകനും സൂപ്പർസ്റ്റാറും; പ്രൊമോ വീഡിയോ പുറത്ത്