in

മമ്മൂട്ടി ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ റിലീസ് നവംബറിൽ?

മമ്മൂട്ടി ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ റിലീസ് നവംബറിൽ?

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ള ഈ ചിത്രത്തിന്റെ റിലീസ് അപ്‌ഡേറ്റ് കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്ത ചിത്രമെന്നതും ഇതിന്റെ ഹൈലൈറ്റാണ്.

ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, ഈ മമ്മൂട്ടി ചിത്രം നവംബർ അവസാന വാരമോ ഡിസംബർ ആദ്യ വാരമോ പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ റിലീസ് ഡേറ്റ്, ആദ്യ ടീസർ എന്നിവയുടെ അപ്‌ഡേറ്റുകൾ വൈകാതെ തന്നെ പുറത്ത് വിടുമെന്നാണ് സൂചന. ഡിസംബർ ആദ്യവാരം വമ്പൻ റിലീസായി പുഷ്പ 2 വരുന്നത് കൊണ്ട് തന്നെ നവംബർ മൂന്നാം വാരമോ നാലാം വാരമോ ആയിരിക്കും മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് എന്നാണ് സൂചന.

മമ്മൂട്ടി ഒരു ഡിറ്റക്റ്റീവ് ആയി വേഷമിടുന്ന ചിത്രം കോമെഡിക്ക് കൂടി പ്രാധാന്യമുള്ള ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണെന്നാണ് റിപ്പോർട്ട്. സൂരജ് ആർ, നീരജ് ആർ എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് നിർമ്മിക്കുന്നതും. കൊച്ചി, ഊട്ടി, മൂന്നാർ എന്നിവിടങ്ങളിലായാണ് “ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്” ചിത്രീകരിച്ചിരിക്കുന്നത്.

ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് വിഷ്ണു ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ് നിർവഹിച്ചത് ആന്റണി എന്നിവരാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ മാസം പുറത്ത് വരികയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോൾ നവാഗതനായ ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുന്ന മമ്മൂട്ടിയുടെ ബസൂക എന്ന ചിത്രവും പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്.

ടെറസിൽ പതുങ്ങി നസ്രിയ, നിരീക്ഷിച്ച് ബേസിൽ; റിലീസ് പ്രഖ്യാപിച്ച് ‘സൂക്ഷ്മദര്‍ശിനി’യുടെ പുതിയ പോസ്റ്റർ പുറത്ത്…

‘പ്ലാൻ-എ’ യുമായി ബാല, ഒപ്പം ഷൈൻ ടോം ചാക്കോയും മുന്നയും; ടൈറ്റിൽ പോസ്റ്റർ പുറത്ത്