in

‘ലക്കി ഭാസ്കർ’ വരുന്നു; ദുൽക്കർ സൽമാന്റെ വൻ തിരിച്ചുവരവ് പ്രതീക്ഷിച്ച് ആരാധകർ

‘ലക്കി ഭാസ്കർ’ വരുന്നു; ദുൽക്കർ സൽമാന്റെ വൻ തിരിച്ചുവരവ് പ്രതീക്ഷിച്ച് ആരാധകർ

ഒരു വർഷത്തെ ഇടവേളക്ക് ശേഷം ഒരു ദുൽഖർ സൽമാൻ ചിത്രം ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ്. റിലീസിന് തയ്യാറായ ‘ലക്കി ഭാസ്കർ’ എന്ന ഈ ചിത്രം ദുൽഖറിന് ഒരു വമ്പൻ തിരിച്ചു വരവ് സമ്മാനിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ദീപാവലി റിലീസായി ഒക്ടോബർ 31ന് തിയേറ്ററുകളിൽ എത്തുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ട്രെയിലർ നാളെ പുറത്തിറങ്ങും.

1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ‘ലക്കി ഭാസ്കർ’ രചിച്ചു സംവിധാനം ചെയ്തത് വെങ്കി അറ്റ്ലൂരിയാണ്. യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ലക്ഷ്യം വെക്കുന്ന ഒരു പീരീഡ് ഡ്രാമ ത്രില്ലറിൽ ഭാസ്കർ എന്ന സാധാരണക്കാരന്റെ ജീവിതത്തിൽ നടക്കുന്ന അസാധാരണമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. മീനാക്ഷി ചൗധരിയാണ് ദുൽഖറിന്റെ നായികാ വേഷത്തിൽ എത്തുന്നത്.

ആഗോള തലത്തിൽ വമ്പൻ റിലീസായെത്തുന്ന ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കേരളത്തിലും ചിത്രത്തിന്റെ പ്രമോഷൻ ഇവന്റ് ഉണ്ടാകും. കേരളം കൂടാതെ ദുബായ്, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിലും ചിത്രത്തിന്റെ പ്രമോഷൻ ഇവന്റുകൾ സംഘടിപ്പിക്കുന്നുണ്ട്.

സിതാര എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെയും ബാനറിൽ നിർമ്മിക്കുന്ന ലക്കി ഭാസ്കർ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശ് കുമാർ സംഗീതമൊരുക്കിയ ചിത്രത്തിന് കാമറ ചലിപ്പിച്ചത് നിമിഷ് രവി, എഡിറ്റിംഗ് നിർവഹിച്ചത് നവീൻ നൂലി. കലാസംവിധാനം- ബംഗ്ലാൻ.

വീണ്ടും നായക വേഷത്തിൽ അൽത്താഫ് സലീം; ‘മന്മഥൻ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്…

കോമഡി എൻ്റർടെയ്‌നർ ‘അപൂർവ്വ പുത്രന്മാരി’ൽ വിഷ്ണു ഉണികൃഷ്ണനും ബിബിൻ ജോർജ്ജും നായകന്മാരാകുന്നു; ടൈറ്റിൽ പോസ്റ്റർ