വീണ്ടും നായക വേഷത്തിൽ അൽത്താഫ് സലീം; ‘മന്മഥൻ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്…

നടനും സംവിധായകനുമായ അൽത്താഫ് സലീം നായകനാകുന്ന ‘മന്മഥൻ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. അനസ് കടലുണ്ടി സംവിധാനം ചെയ്യുന്ന ചിത്രം ഹൊതാരു ഫിലിംസ്, കെല്ലി ഗ്യാംഗ് ഫിലിം ഫാക്ടറി എന്നീ ബാനറുകളിൽ ഡാരിയസ് യാർമിൽ, സുജിത് കെ എസ് എന്നിവർ ചേർന്ന് ആണ് നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ പോസ്റ്ററിൽ നായകൻ അൽത്താഫ് സലീം ഒരു ക്ലാസ് റൂമിലെ മേശപ്പുറത്ത് ഇരിക്കുന്നത് ആണ് കാണാൻ കഴിയുന്നത്. അൽത്താഫ് ഒരു അദ്ധ്യാപകന്റെ വേഷത്തിലാകും എത്തുക എന്ന പ്രതീതിയും പോസ്റ്റർ നല്കുന്നു. ദ മാസ്റ്റർ ഓഫ് ഹാർറ്റ്സ് എന്ന ടാഗ് ലൈൻ ആണ് ചിത്രത്തിന് നല്കിയിരിക്കുന്നത്. ആത്മാവിനെ സ്പർശിക്കുന്ന ഒരു കഥ എന്ന വിശേഷണത്തോടെ ആണ് നിർമ്മാതാക്കൾ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റർ:
മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണമെഴുതിയിരിക്കുന്നത് ഡാരിയസ് യാർമിൽ ആണ്. ഛായാഗ്രഹണം യുക്തി രാജ് വി നിർവ്വഹിക്കുന്നു. ബിബിൻ അശോക്,ജുബൈർ മുഹമ്മദ് എന്നിവരാണ് സംഗീതം സംവിധായകർ. എഡിറ്റർ-വിനയൻ എം ജെ. കോ പ്രൊഡ്യൂസർ-ലിജിൻ മാധവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രണവ് പ്രശാന്ത്, പ്രൊഡക്ഷൻ കൺട്രോളർ-ഷിഹാബ് വെണ്ണല,കല-സതീഷ് താമരശ്ശേരി,മേക്കപ്പ്-റഷീദ് മുഹമ്മദ്.
വസ്ത്രാലങ്കാരം-സൂര്യ ശേഖർ, ക്രിയേറ്റീവ് അസോസിയേറ്റ്-ബിനോഷ് ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സാംജി എം ആന്റെണി, അസോസിയേറ്റ് ഡയറക്ടർ-അഭിജിത്ത് കാഞ്ഞിരത്തിങ്കൽ, വിഎഫ്എക്സ്-കൊ കൂൺ മാജിക്,സ്റ്റിൽസ്- കൃഷ്ണകുമാർ ടി എ, പരസ്യകല-റോക്കറ്റ് സയൻസ്,വിഷ്വൽ പ്രൊമോഷൻ-സ്നേക് പ്ലാന്റ്,പി ആർ ഒ-എ എസ് ദിനേശ്