in

ലാൽ ജോസ് ചിത്രം ‘പൊനം’; ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രത്തിൽ നായകനായി ഫഹദ് ഫാസിൽ

ലാൽ ജോസ് ചിത്രം ‘പൊനം; ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രത്തിൽ നായകനായി ഫഹദ് ഫാസിൽ

പ്രശസ്ത സംവിധായകൻ ലാൽ ജോസ് സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ചിത്രത്തിൽ ഫഹദ് ഫാസിൽ നായകനാവുന്നു. ലാൽ ജോസ് തന്നെയാണ് ഒരു മാധ്യമ അഭിമുഖത്തിൽ ഈ വിവരം പുറത്തു വിട്ടത്. കെ എൻ പ്രശാന്ത് രചിച്ച ‘പൊനം’ എന്ന് പേരുള്ള ഒരു നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്.

ഒരു പ്രതികാര കഥ പറയുന്ന ചിത്രം ആക്ഷന് പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്. കാടിന്റെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം കേരള- കർണാടക അതിർത്തിയിലാണ് ഒരുക്കുക എന്നും മലയാളത്തിനൊപ്പം കന്നഡയിലേയും ഒരു വമ്പൻ നിർമ്മാണ കമ്പനി കൂടി ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ഡ്രാമ നിർമ്മിക്കുകയെന്നും സൂചനയുണ്ട്.

ടോവിനോ ആയിരിക്കും ഈ ചിത്രത്തിലെ നായകൻ എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു എങ്കിലും, ചിത്രം തുടങ്ങാൻ താമസിച്ചതോടെ ഡേറ്റ് ക്ലാഷുകൾ കാരണം അദ്ദേഹം പിന്മാറുകയായിരുന്നു. സന്തോഷ് ശിവൻ ആയിരിക്കും ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുക എന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ വരുന്നുണ്ട്. ചിത്രത്തിൽ രണ്ടു പ്രധാന കഥാപാത്രങ്ങൾ ഉണ്ടെന്നും കഥ കേട്ട് അതിലൊന്ന് ചെയ്യാൻ ഫഹദ് സമ്മതിച്ചെന്നും ലാൽ ജോസ് പറയുന്നു. രണ്ടാമത്തെ കഥാപാത്രം അവതരിപ്പിക്കാനുള്ള അഭിനേതാവിനെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരക്കഥ രചന അവസാനഘട്ടത്തിലുള്ള ഈ ചിത്രം അടുത്ത വർഷം ആരംഭിക്കുമെന്നാണ് ഇപ്പോൾ വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഡയമണ്ട് നെക്‌ളേസ്‌ എന്ന ലാൽ ജോസ് ചിത്രത്തിൽ ഇതിന് മുൻപ് നായകനായി അഭിനയിച്ചിട്ടുള്ള ഫഹദ് ഫാസിൽ, ഇമ്മാനുവൽ എന്ന ലാൽ ജോസ് ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്.

ആക്ഷൻ മോഡിൽ ബോളിവുഡ് സൂപ്പർസ്റ്റാർ സണ്ണി ഡിയോൾ; ‘ജാട്ട്’ ഫസ്റ്റ് ലുക്ക് പുറത്ത്

മമ്മൂട്ടിയുടെ ഗെയിം ത്രില്ലർ കാണാൻ ഇനിയും കാത്തിരിക്കണം; ‘ബസൂക്ക’ റിലീസ് 2025 ജൂണിൽ?