ആക്ഷൻ മോഡിൽ ബോളിവുഡ് സൂപ്പർസ്റ്റാർ സണ്ണി ഡിയോൾ; ‘ജാട്ട്’ ഫസ്റ്റ് ലുക്ക് പുറത്ത്

ബോളിവുഡ് സൂപ്പർതാരം സണ്ണി ഡിയോളിനെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ജാട്ട്’ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. സണ്ണി ഡിയോളിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവന്നിരിക്കുന്നത്.
ശരീരത്തിലുടനീളം രക്ത കറകളുമായി ഒരു വലിയ ഫാൻ കയ്യിൽ പിടിച്ചു നിൽക്കുന്ന സണ്ണി ഡിയോളിനെ ആണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. വളരെ തീവ്രമായ ഭാവത്തിൽ ആണ് താരം പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു വമ്പൻ ആക്ഷൻ ചിത്രത്തിന്റെ പ്രതീതി തന്നെ ജാട്ട് ഫസ്റ്റ് ലുക്ക് നല്കുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്സിന്റെ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ടിജി വിശ്വ പ്രസാദിനൊപ്പം ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഫസ്റ്റ് ലുക്ക്:
Introducing the man with national permit for MASSIVE ACTION 💥💥@iamsunnydeol in & as #JAAT ❤️🔥#SDGM is #JAAT 🔥
MASS FEAST LOADING!@megopichand @MythriOfficial & @peoplemediafcy@RandeepHooda @vineetkumar_s @ReginaCassandra #SaiyamiKher @MusicThaman @RishiPunjabi5 @artkolla pic.twitter.com/QZSC3n23CX— Sunny Deol (@iamsunnydeol) October 19, 2024
ഗദ്ദർ 2 എന്ന ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിലൂടെ വൻ തിരിച്ചു വരവ് നടത്തിയ സണ്ണി ഡിയോൾ കരിയറിലെ നൂറാം ചിത്രത്തിലേക്ക് അടുക്കുകയാണ്. ഈ ചിത്രത്തിൽ സണ്ണിയ്ക്ക് ഒപ്പം രൺദീപ് ഹൂഡ, വിനീത് കുമാർ സിംഗ്, സയാമി ഖേർ, റെജീന കസാന്ദ്ര എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിൻറെ മോഷൻ പോസ്റ്റർ ഇന്ന് 4:05 ന് പുറത്തിറക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു.
ഛായാഗ്രഹണം- ഋഷി പഞ്ചാബി, സംഗീതം- തമൻ എസ്, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ- അവിനാഷ് കൊല്ല, സിഇഒ- ചെറി, എക്സികുട്ടീവ് പ്രൊഡ്യൂസഴ്സ്- ബാബ സായ് കുമാർ മാമിഡിപള്ളി, ജയ പ്രകാശ് റാവു (JP), ആക്ഷൻ കൊറിയോഗ്രാഫർ- പീറ്റർ ഹെയ്ൻ, അനൽ അരസു, രാം ലക്ഷ്മൺ, വെങ്കട്ട്, സംഭാഷണങ്ങൾ- സൌരഭ് ഗുപ്ത, രചന ടീം- എം വിവേക് ആനന്ദ്, നിമ്മഗഡ്ഡ ശ്രീകാന്ത്, ശ്രീനിവാസ് ഗാവിറെഡ്ഡി, മയൂഖ് ആദിത്യ കൃഷ്ണ, കോസ്റ്റ്യൂം ഡിസൈനർമാർ- ഭാസ്കി (ഹീറോ) രാജേഷ് കമർസു, പബ്ലിസിറ്റി ഡിസൈനർ- ഗോപി പ്രസന്ന, വിഎഫ്എക്സ്- ഡെക്കാൻ ഡ്രീംസ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.