in

ഗംഭീര ലുക്കിൽ മമ്മൂട്ടി, ഗൗതം വാസുദേവ് മേനോൻ ചിത്രം ആരംഭിച്ചു; ഒരുങ്ങുന്നത് ക്രൈം ത്രില്ലർ…

ഗംഭീര ലുക്കിൽ മമ്മൂട്ടി, ഗൗതം വാസുദേവ് മേനോൻ ചിത്രം ആരംഭിച്ചു; ഒരുങ്ങുന്നത് ക്രൈം ത്രില്ലർ…

മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിയും സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോനും ഒന്നിക്കുന്ന ചിത്രം ഇന്ന് പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് നിർമ്മിക്കുന്നത്.

വൈശാഖ് ഒരുക്കിയ ടർബോ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം അവരുടെ ആറാമത്തെ ചിത്രം കൂടിയാണ്. കോമഡിക്കും പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലർ ആയി ഒരുക്കുന്ന ഈ ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ദുൽഖർ സൽമാൻ ചിത്രമായ ‘എബിസിഡി’യ്ക്ക് കഥ രചിച്ച സൂരജ് രാജനും നീരജ് രാജനും ആണ് ഈ മമ്മൂട്ടി ചിത്രം രചിച്ചിരിക്കുന്നത്. വിഷ്ണു ദേവ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ദർബുക ശിവയാണ് സംഗീതം ഒരുക്കുക. ആന്റണി ആണ് എഡിറ്റർ. ഈ ചിത്രത്തിന്റെ എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം.

മേക്കപ്പ് – ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ് എന്നിവരാണ്. പിആർഒ- ശബരി.

മോക്ഷ വീണ്ടും മലയാളത്തിൽ; ബിഗ് ബജറ്റ് ഹൊറർ ത്രില്ലർ ‘ചിത്തിനി’ ഓഗസ്റ്റ് 2ന് റിലീസ്…

“നമ്മൾ ആഗ്രഹിച്ചു, അദ്ദേഹം നമുക്കായി വരുന്നു”; ‘ദേവദൂതന്‍’ റീ റിലീസ് ജൂലൈ 26ന്, പുതിയ ട്രെയിലർ ട്രെൻഡിങ്…