in , ,

പ്രണയിച്ച് ദുൽഖർ സൽമാനും മീനാക്ഷി ചൗധരിയും; ‘ലക്കി ഭാസ്‌കർ’ ആദ്യ ഗാനം ‘മിണ്ടാതെ’ റിലീസായി…

പ്രണയിച്ച് ദുൽഖർ സൽമാനും മീനാക്ഷി ചൗധരിയും; ‘ലക്കി ഭാസ്‌കർ’ ആദ്യ ഗാനം ‘മിണ്ടാതെ’ റിലീസായി…

മലയാളം, തെലുഗു, തമിഴ്, ഹിന്ദി ഭാഷകളിൽ എല്ലാം സാന്നിദ്ധ്യം അറിയിച്ച് ആരാധകരെ സൃഷ്ടിച്ചു മുന്നേറുന്ന ദുൽഖർ സൽമാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലക്കി ഭാസ്കർ’. അവിശ്വാസനീയമായ ഒരു സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രം വെങ്കട് അട്ലൂരി ആണ് സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിലെ ആദ്യ ഗാനമായ മിണ്ടാതെ റിലീസ് ചെയ്തിരിക്കുകയാണ്.

ദേശീയ അവാർഡ് ജേതാവായ ജി വി പ്രകാഷ് കുമാർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം യാസിൻ നിസാറും ശ്വേത മോഹനും ചേർന്ന് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. വൈശാഖ് സുഗുണനാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. മനസ്സിനെ പൊതിയുന്ന മനോഹരമായ ഒരു മെലഡിയായി ആണ് ഈ ഗാനത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ രംഗങ്ങളും ബിഹൈൻഡ് ദ സീൻ രംഗങ്ങളും ഒക്കെ കോർത്തിണക്കി ലിറിക്കൽ വീഡിയോ ആയാണ് ഗാനം യൂട്യൂബിൽ റിലീസ് ആയിരിക്കുന്നത്. വീഡിയോ കാണാം:

മീനാക്ഷി ചൗധരിയാണ് ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായി എത്തുന്നത്. തൊലി പ്രേമ, വാത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കട് അട്ലൂരി സംവിധാനം ചെയ്യുന്ന ഈ ചിത്രം സിതാര എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംസിയും ഫോർച്യൂൻ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്നാണ് നിർമിക്കുന്നത്. ശ്രീകാര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.

നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. ബംഗ്ലാൻ പ്രൊഡക്ഷൻ ഡിസൈനും നവീൻ നൂലി എഡിറ്റിങ്ങും നിർവഹിക്കുന്നു. തെലുഗു, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ 2024 സെപ്റ്റംബർ 27ന് ആണ് ചിത്രം തീയേറ്ററുകളിലെത്തും. പി ആർ ഒ – ശബരി

നടൻ ഷാജോണിന്റെ മകന് അരങ്ങേറ്റം; ‘ജോ & ജോ’ കോ റൈറ്റർ സംവിധാനം ചെയ്യുന്ന ‘സമാധാന പുസ്തകം’ റിലീസ് ജൂലൈ 19ന്…

സൂര്യയുടെ ഹിറ്റ് ചിത്രത്തിന്റെ റീമേക്കുമായി അക്ഷയ് കുമാർ; ‘സർഫിറ’ ട്രെയിലർ ശ്രദ്ധ നേടുന്നു…