in

“അധിക സമയം എടുത്ത് സ്റ്റൈലാവാൻ പുഷ്പരാജ്”; ‘പുഷ്പ 2’ ടീം പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു…

“അധിക സമയം എടുത്ത് സ്റ്റൈലാവാൻ പുഷ്പരാജ്”; ‘പുഷ്പ 2’ ടീം പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു…

ഓഗസ്റ്റ്‌ 15-ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന പുഷ്പ 2 എന്ന അല്ലു അർജുൻ ചിത്രത്തിന്റെ റിലീസ് നീട്ടി. ഈ വർഷം ഡിസംബര്‍ 6 നാകും ചിത്രം റിലീസ് ചെയ്യുക എന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുകയാണ്. റിലീസ് പ്രഖ്യാപിച്ച് ചിത്രത്തിന്റെ ഒരു ഒഫീഷ്യൽ പോസ്റ്ററും പുഷ്പ 2 ടീം പുറത്തുവിട്ടിട്ടുണ്ട്. റിലീസ് നീട്ടും എന്ന അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ആണിപ്പോൾ പുതിയ റിലീസ് തീയതി പുഷ്പ 2 ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

മൂന്ന് വർഷങ്ങൾക്കു മുൻപ് 2021 ൽ പുറത്തിറങ്ങിയ ‘പുഷ്പ: ദി റൈസ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രമാണ് ‘പുഷ്പ 2: ദി റൂൾ’. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ തിരികെ എത്തുന്ന ചിത്രം സുകുമാർ ആണ് സംവിധാനം ചെയ്യുന്നത്. മാസ് ഡയലോഗുകളും ഗാനങ്ങളും ഒക്കെയായി ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികൾക്ക് ഇടയിൽ ട്രെൻഡ് ആയി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിൽ വൻ ഹൈപ്പ് ആണ് ചിത്രത്തിന് ഉള്ളത്. തുടർ ഭാഗത്തിൽ എന്തുസംഭവിക്കും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്ത ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും പ്രധാന വേഷത്തിൽ എത്തിയിരുന്നു. രശ്മിക മന്ദന ആയിരുന്നു നായികാ വേഷത്തിൽ എത്തിയത്. രണ്ടാം ഭാഗത്തിലും ഇരുവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്‌സും ചേർന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. പാൻ ഇന്ത്യൻ ഹിറ്റ് ചിത്രത്തിന്റെ തുടർച്ച എന്നതിന് അപ്പുറം മൂന്നു വര്‍ഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രം എന്ന നിലയിലും വൻ ഹൈപ്പ് ആണ് പുഷ്പ 2 സൃഷ്ടിക്കുന്നത്. അതുകൊണ്ടു തന്നെ ചിത്രങ്ങളെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും പ്രഖ്യാപനങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.

ഛായാഗ്രാഹകൻ: മിറെസ്‌ലോ കുബ ബ്രോസെക്, സംഘട്ടനം: പീറ്റര്‍ ഹെയ്ന്‍, കേച്ച കംഫാക്ഡീ, ഡ്രാഗണ്‍ പ്രകാശ്, നബകാന്ത, പ്രൊഡക്ഷൻ ഡിസൈൻ: എസ് രാമകൃഷ്ണ, എൻ മോണിക്ക, ഗാനരചന: സിജു തുറവൂർ, എഡിറ്റർ: നവിൻ നൂലി, വിഎഫ്എക്സ് സൂപ്പർവൈസർ: കമല കണ്ണൻ, വസ്ത്രാലങ്കാരം: ദീപാലി നൂർ, ശീതൾ ശർമ്മ, നൃത്തസംവിധാനം: പ്രേം രക്ഷിത്, ഗണേഷ് ആചാര്യ, വിജയ് പോലാക്കി, സൃഷ്ടി വർമ, ക്യാരക്ടർ ഡിസൈനർ: പ്രീതി ശീൽ സിംഗ്, സിഎഫ്ഒ: സി.എച്ച്. നാഗഭൂഷണം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബാ സായ് കുമാർ മാമിഡിപ്പള്ളി, ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: കെ വി വി ബാല സുബ്രഹ്മണ്യൻ വിഷ്ണു, മിക്സ് എഞ്ചിനീയർ – ബിപിൻ, ഡിഐ & സൗണ്ട് മിക്സിംഗ്: അന്നപൂർണ സ്റ്റുഡിയോസ്, സൗണ്ട് ഡിസൈൻ: റസൂൽ പൂക്കുട്ടി, വിജയ് കുമാർ, പിആര്‍ഒ: ആതിര ദില്‍ജിത്ത്, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ ഓൺലൈൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, പബ്ലിസിറ്റി: മാക്സ് മീഡിയ, ബ്രാൻഡിംഗ്: കെ ആർ സിദ്ധാർത്ഥ്

പ്രണയ നായകനായി ദുൽഖർ വീണ്ടും; ‘ലക്കി ഭാസ്കർ’ ആദ്യ ഗാനത്തിന്റെ പ്രോമോ വീഡിയോ എത്തി…

ഇനി സാത്താൻ സേവ ചർച്ചയാകും; ഇൻവസ്റ്റിഗേഷൻ ത്രില്ലർ ‘സാത്തൻ’ അണിയറയിൽ ഒരുങ്ങുന്നു…