in

കാത്തിരിപ്പ് അവസാനിപ്പിച്ച്, ആവേശം പകർന്ന് ‘ഭൈരവ ആന്തം’ എത്തി; ‘കൽക്കി 2898 AD’ വീഡിയോ ഗാനം പുറത്ത്…

കാത്തിരിപ്പ് അവസാനിപ്പിച്ച്, ആവേശം പകർന്ന് ‘ഭൈരവ ആന്തം’ എത്തി; ‘കൽക്കി 2898 AD’ വീഡിയോ ഗാനം പുറത്ത്…

കാത്തിരിപ്പ് അവസാനിപ്പിച്ച് ‘കൽക്കി 2898 AD’ യുടെ അണിയറപ്രവർത്തകർ ചിത്രത്തിലെ ‘ഭൈരവ ആന്തം’ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഗാനം റിലീസ് ചെയ്തു. നായകൻ പ്രഭാസും ഗായകൻ ദിൽജിത് ദോസഞ്ചും ഒന്നിച്ചെത്തുന്നു എന്ന വലിയ പ്രത്യേകതയുമുണ്ട് ഈ ഗാനത്തിന്. കേരളത്തിൽ ദുൽഖറിന്റെ വേഫറർ ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

നിരവധി നേട്ടങ്ങളുമായി തിളങ്ങി ആണ് ‘കൽക്കി 2898 AD പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. കോമിക് കോൺ സാൻ ഡിയഗോയിൽ അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യൻ സിനിമ, ആനിമേറ്റഡ് സീരീസ് പ്രെസെന്റ ചെയ്ത ആദ്യ ഇന്ത്യൻ സിനിമ എന്നീ പ്രത്യേകതകളുമായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുക ആണ് ‘കൽക്കി 2898 AD’. ഇപ്പോഴിതാ ടീം പുറത്തുവിട്ട ഗാനത്തിനും ഉണ്ട് പ്രത്യേകത. നോർത്ത് ഇന്ത്യൻ – സൗത്ത് ഇന്ത്യൻ ബ്ലെൻഡ് ചെയ്യുന്ന രീതിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

പ്രഭാസിന്റെ കഥാപാത്രത്തിന് വളരെ കൃത്യമായ അടയാളം രേഖപ്പെടുത്തുന്ന രീതിയിൽ ഒരുക്കിയ ഗാനം ആരാധകർക്ക് ആഘോഷിക്കാനുള്ള ഒരുപാട് മുഹൂർത്തങ്ങൾ സമ്മാനിക്കുന്നുണ്ട്. ദിൽജിത് ദോസഞ്ചും വിജയ് നരൈനും ചേർന്ന് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് നാരായണൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു.

ബോളിവുഡ് താരം ദീപിക പദുകോൺ നായികയായി എത്തുന്ന ചിത്രത്തിൽ അമിതാഭ് ബച്ചനും കമൽ ഹാസനും മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. ജൂണ്‍ 27ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക. പി ആർ ഒ – ശബരി

ഫോർ കെ ദൃശ്യ മികവോടെ മോഹൻലാലിന്റെ ക്ലാസിക് വീണ്ടും ബിഗ് സ്ക്രീനിലേക്ക്; ‘ദേവദൂതൻ’ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്…

പ്രണയ നായകനായി ദുൽഖർ വീണ്ടും; ‘ലക്കി ഭാസ്കർ’ ആദ്യ ഗാനത്തിന്റെ പ്രോമോ വീഡിയോ എത്തി…