in

കണ്ണൂർ സ്‌ക്വാഡ്, കാതൽ; ഇരട്ട വിജയം ആഘോഷിച്ച് മമ്മൂട്ടി കമ്പനി…

കണ്ണൂർ സ്‌ക്വാഡ്, കാതൽ; ഇരട്ട വിജയം ആഘോഷിച്ച് മമ്മൂട്ടി കമ്പനി

ഏതാനും ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളത്തിലെ മുൻനിര സിനിമ പ്രൊഡക്ഷൻ ഹൗസുകളിൽ ഒന്നായി മാറിക്കഴിഞ്ഞു മെഗാസ്റ്റാർ മമ്മൂട്ടിയുടെ സ്വന്തം നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനി. നൻപകൽ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങളിലൂടെ 2022 ഇൽ കയ്യടി നേടിയ മമ്മൂട്ടി കമ്പനി, 2023 ഇൽ വിജയം ആവർത്തിച്ചത് കണ്ണൂർ സ്‌ക്വാഡ്, കാതൽ എന്നീ ചിത്രങ്ങളിലൂടെയാണ്. ഇപ്പോഴിതാ ഈ രണ്ട് ചിത്രങ്ങളുടെയും വിജയാഘോഷം നടത്തിയിരിക്കുകയാണ് മെഗാസ്റ്റാറും കൂട്ടരും.

കണ്ണൂർ സ്‌ക്വാഡ്, കാതൽ-ദി കോര്‍ എന്നീ ചിത്രങ്ങളുടെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കുമൊപ്പം മമ്മൂട്ടിയുടെ കുടുംബവും ഈ വിജയാഘോഷത്തിന്റെ ഭാഗമായി. മമ്മൂട്ടിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ, മകൾ, മരുമകൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കാതൽ എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്ത തമിഴ് നടി ജ്യോതികയും പങ്കെടുത്തത് ചടങ്ങിന്റെ മോടി വർദ്ധിപ്പിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബർ റിലീസായെത്തിയ കണ്ണൂർ സ്‌ക്വാഡ് സംവിധാനം ചെയ്തത് നവാഗതനായ റോബി വർഗീസ് രാജ് ആണ്.

ആഗോള ബോക്സ് ഓഫീസിൽ നിന്ന് 82 കോടി ഗ്രോസ് നേടിയ ഈ ചിത്രം, മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ബോക്സ് ഓഫീസ് ഹിറ്റാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് കണ്ണൂർ സ്‌ക്വാഡ് ഒരുക്കിയത്. മമ്മൂട്ടിക്കൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസിസ് നെടുമങ്ങാട് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു. കാതൽ എന്ന ചിത്രം കഴിഞ്ഞ നവംബറിലാണ് റിലീസ് ചെയ്തത്.

വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ഈ ലോ ബഡ്ജറ്റ് ചിത്രം, ചർച്ച ചെയ്ത പ്രമേയത്തിന്റെ പ്രസക്തി കൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടുമാണ് ശ്രദ്ധ നേടിയത്. മമ്മൂട്ടിക്കൊപ്പം ജ്യോതിക, സുധി കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രവും ബോക്സ് ഓഫീസിൽ ഹിറ്റായി മാറി. കാതൽ, കണ്ണൂർ സ്‌ക്വാഡ് എന്നീ ചിത്രങ്ങളുടെ വിജയാഘോഷത്തിലെ ചില കാഴ്ചകൾ അടങ്ങിയ വീഡിയോ ഇപ്പോൾ യൂട്യുബിൽ ലഭ്യമാക്കിയിരിക്കുകയാണ് മമ്മൂട്ടി കമ്പനി.

Content Highlights: Mammootty Kampany held a success celebration for their films ‘Kaathal – The Core’ and ‘Kannur Squad’

രാജമൗലിയുടെ കൈപിടിച്ച് ‘പ്രേമലു’ തെലുങ്ക് ദേശത്തേക്ക്; റിലീസ് മാർച്ചിൽ, ഒഫീഷ്യൽ പോസ്റ്റർ പുറത്ത്…

“അസാധ്യ ലിപ് സിങ്ക്, ഞെട്ടിച്ച് പ്രണവ്”; ‘വർഷങ്ങൾക്ക് ശേഷം’ സിനിമയിലെ ആദ്യ ഗാനം പുറത്ത്…