in

‘കാപ്പ’, ‘അന്വേഷിപ്പിൻ കണ്ടെത്തും’; വിജയം ആവർത്തിച്ച് നിർമ്മാതാക്കൾ, കളക്ഷൻ 40 കോടി കടന്നു…

‘കാപ്പ’, ‘അന്വേഷിപ്പിൻ കണ്ടെത്തും’; വിജയം ആവർത്തിച്ച് നിർമ്മാതാക്കൾ, കളക്ഷൻ 40 കോടി കടന്നു…

പ്രേക്ഷകർ ഏറ്റെടുത്ത നിരവധി കുറ്റാന്വേഷണ സിനിമകൾ മലയാളത്തിൽ സംഭവിച്ചിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിലായി തലയെടുപ്പോടെ എത്തിയ ചിത്രമാണ് ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’. ഉദ്വേഗഭരിത നിമിഷങ്ങളും ആകാംക്ഷയുണർത്തുന്ന രംഗങ്ങളുമൊക്കെയായി എത്തിയ ഈ ചിത്രം റിലീസായി നാലാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോളും പ്രേക്ഷക സ്വീകാര്യതയിൽ മുന്നിട്ട് നിൽക്കുകയാണ്.

കേരളത്തിനകത്തും പുറത്തും മികച്ച പ്രേക്ഷക പിന്തുണ ലഭിക്കുന്ന ചിത്രം ഇതിനോടകം 40 കോടിയിലേറെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ നേടിക്കഴിഞ്ഞതായാണ് വിവരം. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം നിർമ്മാതാക്കളായ തീയേറ്റർ ഓഫ് ഡ്രീംസിന് മറ്റൊരു വലിയ വിജയം കൂടി നേടി കൊടുത്തിരിക്കുകയാണ് ഈ ടൊവിനോ ചിത്രം. ഒപ്പം ഡാർവിൻ കുര്യാക്കോസ് എന്ന മികച്ച യുവ സംവിധായകനെയും മലയാളത്തിന് സമ്മാനിച്ചിരിക്കുന്നു.

കേരളം ഏറെ ചർച്ച ചെയ്ത യഥാർത്ഥ കൊലപാതക കേസുകളുടെ ചുവടുപിടിച്ച് ഡാർവിൻ ഒരുക്കിയ ഈ ചിത്രം തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ജിനു വി. എബ്രാഹാം ആണ് തിരക്കഥ ഒരുക്കിയത്.

തൊണ്ണൂറുകളുടെ തുടക്കത്തിൽ കേരളത്തെ നടുക്കിയ രണ്ട് കൊലപാതകങ്ങളും അതിന് പിന്നാലെ നടന്ന അന്വേഷണങ്ങളും സംഭവ പരമ്പരകളുമൊക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്. എസ് ഐ ആനന്ദ് നാരായണൻ എന്ന പോലീസ് കഥാപാത്രമായി വേറിട്ട ലുക്കിൽ എത്തിയ ടൊവിനോ അദ്ദേഹം മുൻപ് അഭിനയിച്ച കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ സൂക്ഷ്മമായി ആണ് ഈ വേഷം കൈകാര്യം ചെയ്തത് എന്ന് നിരൂപകരും പ്രേക്ഷകരും ഒരേ പോലെ അഭിപ്രായപ്പെട്ടിരുന്നു.

ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, നന്ദു, ഹരിശ്രീ അശോകൻഷ പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, വെട്ടുകിളി പ്രകാശ്, രമ്യാ സുവി, അനഘ മായ രവി, അശ്വതി മനോഹരൻ, അർത്ഥന ബിനു തുടങ്ങി നിരവധി താരങ്ങളുടെ പ്രകടനവും ചിത്രത്തിന്റെ സ്വീകാര്യതയ്ക്ക് കാരണമായിട്ടുണ്ട്. തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ് സിനിമയ്ക്ക് മനോരഹമായ സംഗീതമൊരുക്കിയിരിക്കുന്നത് . തൊണ്ണൂറുകളിലെ കാലഘട്ടത്തിന്റെ മികവുറ്റ ഛായാഗ്രഹണം ‘തങ്കം’ സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ് നി‍ർവ്വഹിച്ചത്. മികച്ച അഭിപ്രായങ്ങൾ നേടിയ അന്വേഷിപ്പിൻ കണ്ടെത്തും ചിത്രത്തിന്റെ ഒടിടി അവകാശം വമ്പന് തുകയ്ക്ക് നെറ്റ്‍ഫ്ലിസ് സ്വന്തമാക്കിയതായുള്ള റിപ്പോർട്ടുകളും വന്നിട്ടുണ്ട്.

“ഏറ്റവും പ്രിയപ്പെട്ടത്”, മമ്മൂട്ടിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് സമാന്ത പറയുന്നു…

നായകനായി, ഗായകനായി, നിർമ്മാതാവായി ഇനി സംവിധായകനാവുന്നു; ‘പണി’ പൂർത്തിയാക്കി ജോജു ജോർജ്…