in ,

“വരുന്നത് ബ്രഹ്മാണ്ഡ ആക്ഷൻ വിസ്മയം”; ‘പത്താൻ’ ട്രെയിലർ പുറത്ത്…

“വരുന്നത് ബ്രഹ്മാണ്ഡ ആക്ഷൻ വിസ്മയം”; ‘പത്താൻ’ ട്രെയിലർ പുറത്ത്…

യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സ് ചിത്രമായ പത്താന്റെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തുവിട്ടു. ഷാരൂഖ് ഖാൻ ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ആണ് റിലീസ് ആയിരിക്കുന്നത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോൺ എബ്രാഹം, ദീപിക പദുക്കോൺ എന്നിവർ ആണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ വിസ്മയം ആകും ചിത്രം എന്ന പ്രതീക്ഷ ആണ് ട്രെയിലർ നൽക്കുന്നത്. ബ്രഹ്മാണ്ഡ ആക്ഷൻ വിസ്മയം ആകും ഷാരൂഖ് ഖാന്റെ തിരിച്ചു വരവ് ചിത്രം എന്ന സൂചന തന്നെയാണ് പത്താന്റെ ട്രെയിലർ നൽകിയിരിക്കുന്നത്.

കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഔട്ട്ഫിറ്റ് എക്‌സ് എന്ന പ്രൈവറ്റ് ടെറോറിസ്റ്റ് ഗ്രൂപ്പ് ഇന്ത്യയിൽ വലിയ ഒരു ആക്രമണം നടത്താൻ പ്ലാൻ ചെയ്യുന്നു എന്ന വിവരണത്തോടെ ആണ് ട്രെയിലർ ആരംഭിക്കുന്നത്. ജോണ് എബ്രാഹമിനെ ഈ ഗ്രൂപ്പിന്റെ പ്രധാന ആളായി ആണ് ട്രെയിലറിൽ കാണിച്ചിരിക്കുന്നത്. ഇത് തടയൽ ആകും ഷാരൂഖ് അവതരിപ്പിക്കുന്ന പത്താന്റെ ശ്രമം എന്നും അതിൽ പങ്കാളിയായി ദീപികയുടെ കഥാപാത്രം എത്തുന്നു എന്നും ട്രെയിലറിൽ നിന്ന് മനസിലാക്കാൻ കഴിയുന്നു. ചിത്രത്തിലെ മൂന്ന് പ്രധാൻ താരങ്ങളുടെയും അത്യുഗ്രഹൻ ആക്ഷനുകൾ ആണ് ട്രെയിലറിൽ മിന്നിമായുന്നത്. ചിത്രത്തിൽ സൽമാൻ ഖാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ട്രെയിലർ കാണാം:

Watch Pathaan Trailer

‘വാരിസ്’ തെലുങ്ക് പതിപ്പിന്റെ റിലീസ് മാറ്റി; ‘തുനിവ്’ റിലീസിന് മാറ്റമില്ല…

“തലയും മഞ്ജുവും നാളെ വരുന്നു”; തുനിവിന്റെ കേരളത്തിലെ ആദ്യ ഷോ വെളുപ്പിന് 1 മണിക്ക്…