“തലയും മഞ്ജുവും നാളെ വരുന്നു”; തുനിവിന്റെ കേരളത്തിലെ ആദ്യ ഷോ വെളുപ്പിന് 1 മണിക്ക്…
വലിമൈ എന്ന ചിത്രത്തിന് ശേഷം തല അജിത്ത് കുമാറിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘തുനിവ്’ നാളെ തിയേറ്ററുകളിൽ എത്തുകയാണ്. ദളപതി വിജയുടെ ചിത്രമായ വാരിസിന് ഒപ്പം ക്ലാഷ് റിലീസ് ആയാണ് ചിത്രം നാളെ എത്തുന്നത്. അതുകൊണ്ട് തന്നെ ഇരുതാരങ്ങളുടെയും ആരാധകർ വലിയ ആവേശത്തിലാണ്. മലയാളത്തിൽ നിന്ന് മഞ്ജു വാര്യരും അജിത്തിന്റെ തുനിവിൽ പ്രധാന വേഷത്തിൽ എത്തുന്നു എന്നതിനാൽ കേരളത്തിലെ ആരാധകർക്കും ചിത്രം സ്‌പെഷ്യൽ ആണ്. ഇപ്പോൾ കേരള റിലീസ് പോസ്റ്റർ വിതരണക്കാരായ ശ്രീ ഗോകുലം മൂവീസ് പുറത്തിറക്കിയിരിക്കുക ആണ്.
തുനിവിന് കേരളത്തിലെ തിരഞ്ഞെടുത്ത തിയേറ്ററുകളിൽ വെളുപ്പിന് 1 മണിക്ക് സ്‌പെഷ്യൽ ഷോ ഉണ്ടാവും എന്ന വിവരമാണ് റിലീസ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. കേരളത്തിൽ മികച്ച പ്രോമോകളും തിയേറ്റർ ചാർട്ടിങ്ങും ആണ് ശ്രീ ഗോകുലം മൂവീസ് നടത്തിയിരിക്കുന്നത്. ഉയർന്ന സിറ്റിംഗ് കപ്പാസിറ്റിയുള്ള തിയേറ്ററുകൾ ചാർട്ട് ചെയ്യാൻ വിതരണക്കാർക്ക് സാധിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയിലർ വലിയ പ്രതീക്ഷയാണ് തല അജിത്ത് കുമാറിന്റെ ആരാധകർക്ക് നല്കിയിരിക്കുന്നത്. അതിരാവിലെ തന്നെ ഷോകൾ ഉള്ളതിനാൽ ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങൾ രാവിലെ തന്നെ പുറത്തുവരും എന്ന് പ്രതീക്ഷിക്കാം.