in

‘ജയിലർ’ സെറ്റിൽ സൂപ്പർസ്റ്റാർ മോഹൻലാൽ എത്തി; ഫസ്റ്റ് ലുക്ക് പുറത്ത്…

‘ജയിലർ’ സെറ്റിൽ സൂപ്പർസ്റ്റാർ മോഹൻലാൽ എത്തി; ഫസ്റ്റ് ലുക്ക് പുറത്ത്…

‘ജയിലർ’ എന്ന രജനികാന്ത് ചിത്രത്തിന്റെ ഹൈപ്പ് ഉയർത്തുക ആണ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറിന് ശേഷം മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലും ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോളിതാ മോഹൻലാൽ ജയിലർ ടീമിന് ഒപ്പം ചേർന്നെന്ന വിവരവും പുറത്തുവന്നിരിക്കുക ആണ്. കൂടാതെ, ചിത്രത്തിലെ മോഹൻലാലിന്റെ ലുക്കും നിർമ്മാതാക്കളായ സൺ പിക്ചേഴ്‌സ് പുറത്തുവിട്ടിട്ടുണ്ട്.

വർഷങ്ങളോളം സൂപ്പർതാരങ്ങളായി രണ്ട് ഇൻഡസ്ട്രികളിൽ നിറഞ്ഞു നിൽക്കുമ്പോളും മോഹൻലാലും രജിനികാന്തും ഇതുവരെയും ഒരുമിച്ചൊരു ചിത്രത്തിന്റെ ഭാഗമായിരുന്നില്ല. എന്നാൽ ഇപ്പോൾ ഇത് യാഥാർഥ്യമാകുന്നതിന്റെ ആവേശത്തിൽ ആണ് ഇരു താരങ്ങളുടെയും ആരാധകർ. ജില്ലയിൽ വിജയ്ക്ക് ഒപ്പവും കാപ്പൻ എന്ന ചിത്രത്തിൽ സൂര്യയ്ക്ക് ഒപ്പവും മോഹൻലാൽ ഒന്നിച്ചിരുന്നു. രണ്ട് ദിവസത്തെ ഷൂട്ടിംഗ് ആണ് മോഹൻലാലിന് ഉള്ളത് എന്നാണ് റിപ്പോർട്ട്. ബീസ്റ്റ് എന്ന വിജയ് ചിത്രത്തിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദ്രർ ആണ്.

എലോണും നൻപകൽ നേരത്ത് മയക്കവും ഇനി തിയേറ്ററുകളിലേക്ക്; റിലീസ് തീയതി ഇതാ…

“അതീവ സുന്ദരിയായി സാമന്ത”; പാൻ ഇന്ത്യൻ ത്രിഡി ചിത്രം ‘ശാകുന്തളം’ ട്രെയിലർ എത്തി…