ജയിലറിൽ സൂപ്പർസ്റ്റാർ രജനികാന്തിന് ഒപ്പം മലയാളത്തിന്റെ മോഹൻലാലും?
സൂപ്പർസ്റ്റാർ രജനികാന്തിന്റെ അടുത്ത റിലീസ് ചിത്രമായ ‘ജയിലർ’ വളരെ ആവേശത്തോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ്. ബീസ്റ്റ് എന്ന വിജയ് ചിത്രത്തിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ തമിഴിൽ അരങ്ങേറ്റം നടത്തുന്നും ഉണ്ട്. ഇപ്പോളിതാ ഈ ചിത്രത്തിൽ മറ്റൊരു സൂപ്പർതാരവും എത്തും എന്നാണ് റിപ്പോർട്ട്. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ആണ് ജയിലറിന്റെ ഭാഗമാകുന്നു സൂപ്പർസ്റ്റാർ എന്ന് വിവരം.
അതിഥി വേഷത്തിൽ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുക എന്നും രണ്ട് ദിവസത്തെ ഷൂട്ടിംഗ് ആണ് സൂപ്പർതാരത്തിന് ഉണ്ടാവുക എന്നും ആണ് റിപ്പോർട്ടുകൾ. ജനുവരി 8നും 9നും ആണ് മോഹൻലാലിന്റെ ഭാഗങ്ങൾ ചിത്രീകരിക്കുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. റിപ്പോർട്ടുകൾ യാഥാർത്ഥ്യമാകുക ആണെങ്കിൽ രാജിനികാന്തും മോഹൻലാലും ഒന്നിക്കുന്ന ആദ്യ ചിത്രമായി ജയിലർ മാറും. രമ്യ കൃഷ്ണനും മലയാളത്തിൽ നിന്ന് വിനായകനും ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. അനിരുദ്ധ് രവിചന്ദ്രൻ സംഗീതം ഒരുക്കുന്ന ചിത്രം സൺ പിക്‌ചേഴ്‌സ് ആണ് നിർമ്മിക്കുന്നത്. ഏപ്രിൽ 14ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക.