in

“വലുപ്പം കൂടും, വളർന്ന് കൊണ്ടേ ഇരിക്കും”; സ്പൈ യൂണിവേഴ്സിന്റെ ഒഫീഷ്യൽ ലോഗോ പുറത്ത്…

“വലുപ്പം കൂടും, വളർന്ന് കൊണ്ടേ ഇരിക്കും”; സ്പൈ യൂണിവേഴ്സിന്റെ ഒഫീഷ്യൽ ലോഗോ പുറത്ത്…

ബോളിവുഡിന്റെ കിംഗ്‌ ഖാൻ ഷാരൂഖ് ഖാൻ നായകനാകുന്ന ‘പത്താൻ’ എന്ന ചിത്രത്തിനായി ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരിക്കുക ആണ്. പ്രിയ സൂപ്പർതാരത്തിന്റെ തിരിച്ചു വരവ് ചിത്രം എന്ന നിലയിൽ മാത്രമല്ല ഈ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നത്. സ്പൈ യൂണിവേഴ്‌സ് എന്ന സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ഭാഗമായി എത്തുന്ന ചിത്രം എന്ന നിലയിൽ കൂടി ഇന്ത്യൻ സിനിമയിൽ ചരിത്രമെഴുതാൻ ഒരുങ്ങുക ആണ് ഈ ചിത്രം. നിർമ്മാതാക്കളായ യാഷ് രാജ് ഫിലിംസ് ഈ സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ലോഗോയും പുറത്തുവിട്ടിരിക്കുക ആണ്. ജനുവരി 10ന് റിലീസ് ചെയ്യുന്ന പത്താൻ ട്രെയിലറിൽ ഈ ലോഗോ നിർമ്മാതാക്കൾ ഉൾപ്പെടുത്തുകയും ചെയ്യും. മാത്രവുമല്ല, സ്പൈ യൂണിവേഴ്സിന്റെ വരാനിരിക്കുന്ന ടൈഗർ 3 എന്ന സൽമാൻ ഖാൻ ചിത്രത്തിലും തുടർന്നുള്ള മറ്റ് ചിത്രങ്ങളിലും എല്ലാം ഈ ലോഗോ ഇനി നിറഞ്ഞു നിൽക്കും.

ബോളിവുഡിന്റെ ഏറ്റവും വലിയ സിനിമാറ്റിക്ക് യൂണിവേഴ്‌സ് എന്ന വിശേഷണമാണ് സ്പൈ യൂണിവേഴ്‌സിന് ഉള്ളത്. സൽമാൻ ഖാന്റെ എക് താ ടൈഗർ എന്ന ചിത്രത്തിൽ തുടങ്ങിയത് ഇപ്പോൾ ബോളിവുഡിലെ ഏറ്റവും വലിയ സിനിമാറ്റിക് ഫ്രാഞ്ചൈസിയായി മാറിയിരിക്കുക ആണ്. ആദ്യ ചിത്രമിറങ്ങി 10 വർഷങ്ങൾക്ക് ശേഷമാണ് സ്പൈ യൂണിവേഴ്സിന്റ ലോഗോ പുറത്തിറക്കിയിരിക്കുന്നത്. ടൈഗർ ഫ്രാഞ്ചൈസി കൂടാതെ ഹൃത്വിക് റോഷന്റെ വാർ ഫ്രാഞ്ചൈസിയും ഈ യൂണിവേഴ്‌സിന്റെ ഭാഗമാണ്. ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവർ ആണ് പത്താനിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25ന് ആണ് തിയേറ്ററുകളിൽ എത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ ആണ് റിലീസ്.

ജയിലറിൽ സൂപ്പർസ്റ്റാർ രജനികാന്തിന് ഒപ്പം മലയാളത്തിന്റെ മോഹൻലാലും?

“സൂക്ഷിക്കണം അവനൊരു മോൺസ്റ്റർ”; മെഗാസ്റ്റാറിന്റെ ‘വാൾട്ടയർ വീരയ്യ’ ട്രെയിലർ…