in

“കേരളത്തിൽ നിന്ന് 20 കോടി, ആഗോള കളക്ഷൻ 50 കോടി”; ‘ഭ്രമയുഗം’ കളക്ഷൻ റിപ്പോർട്ട്…

“പ്രേമലുവിന് പിറകെ ഭ്രമയുഗവും 50 കോടി ക്ലബിൽ”; കളക്ഷൻ കൂടുതലും കേരളത്തിന് വെളിയിൽ നിന്ന്…

ദിവസങ്ങളുടെ വ്യത്യാസത്തിൽ ഒരേ മാസം തന്നെ ഈ വർഷത്തെ ആദ്യത്തെയും രണ്ടാമത്തെയും അൻപത് കോടി ക്ലബ് ചിത്രം മലയാളത്തിന് ലഭിച്ചിരിക്കുകയാണ്. പ്രേമലുവിന് പിറകെ മമ്മൂട്ടിയുടെ ഭ്രമയുഗവും 50 കോടി കളക്ഷൻ പിന്നിട്ടിരിക്കുന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം മറ്റൊന്നാണ് – കേരള ബോക്സ് ഓഫീസിൽ നിന്നല്ല ചിത്രത്തിന് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചത്. കേരളത്തിൽ നിന്ന് 20 കോടി നേടിയ ചിത്രം മറ്റിടങ്ങളിൽ നിന്ന് നേടിയത് 30 കോടിയോളം ആണ്. ഒരിക്കൽ കൂടി മലയാള സിനിമ വളരുന്നതിൻ്റെ സൂചനയാണ് ഇത് നൽകുന്നത്.

കേരള ബോക്സ് ഓഫീസിൽ നിന്ന് പതിനൊന്നാം ദിനമായ ഞായറാഴ്ച ഭ്രാമയുഗം നേടിയത് 1.2 കോടി ആണ്. കേരള കളക്ഷൻ ഇതോടുകൂടി 20.08 കോടിയിൽ എത്തി. കേരള ബോക്സ് ഓഫീസിൽ നിന്ന് രണ്ടാമത്തെ വീക്കെൻഡിൽ ചിത്രം സ്വന്തമാക്കിയത് 2.33 കോടി രൂപയാണ്. വീക്കെൻഡിലെ രണ്ട് ദിവസവും ഒരു കോടിയിലധികം ചിത്രത്തിന് നേടാൻ സാധിച്ചു. ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട്: (Bramayugam Day-wise Collection Breakup Kerala Box Office)

മമ്മൂട്ടിയ്ക്ക് ഒപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ ഭരതൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം രാഹുൽ സദാശിവൻ ആണ് സംവിധാനം ചെയ്തത്. മണികണ്ഠൻ ആചാരി, അമാൽഡ ലിസ് എന്നിവരാണ് മറ്റ് താരങ്ങൾ. ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുക്കിയ ഈ ഹൊറർ ചിത്രം കൊടുമൺ പോറ്റിയുടെയും അദ്ദേഹത്തിൻ്റെ മനയെയും ചുറ്റിപ്പറ്റിയുള്ള കഥയാണ് പറയുന്നത്. ഒരു പാണൻ ഈ നിഗൂഢത നിറഞ്ഞ മനയിൽ എത്തുന്നതും അവിടുത്തെ രഹസ്യങ്ങൾ ഓരോന്ന് ചുരുളഴിയുന്നതും തുടർന്നുളള സംഭവങ്ങങ്ങളും ഒക്കെയാണ് ഈ ചിത്രത്തിൽ പ്രേക്ഷകർക്ക് കാണാൻ കഴിയും. റിവ്യൂ വായിക്കാം.

“അന്ന് മസില് കാട്ടി വൈറൽ, ഇന്ന് മീശ പിരിച്ച് അഭിനയവും”; ‘അന്വേഷിപ്പിൻ കണ്ടെത്തും’ പുതുമുഖ താരം അഭിനയം തുടരുമോ…

“പ്രണയത്തിൻ്റെ കുളിരേകാൻ ജനപ്രിയൻ വീണ്ടും”; ‘തങ്കമണി’ വീഡിയോ ഗാനം കാണാം…