in

“അന്ന് മസില് കാട്ടി വൈറൽ, ഇന്ന് മീശ പിരിച്ച് അഭിനയവും”; ‘അന്വേഷിപ്പിൻ കണ്ടെത്തും’ പുതുമുഖ താരം അഭിനയം തുടരുമോ…

“അന്ന് മസില് കാട്ടി വൈറൽ, ഇന്ന് മീശ പിരിച്ച് അഭിനയവും”; ‘അന്വേഷിപ്പിൻ കണ്ടെത്തും’ പുതുമുഖ താരം അഭിനയം തുടരുമോ…

കണ്ടിറങ്ങിയ പ്രേക്ഷകരുടെ ഒക്കെയും പ്രിയപെട്ട സിനിമയായി മാറികഴിഞ്ഞ ‘അന്വേഷിപ്പിൻ കണ്ടെത്തും’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഡാർവിൻ കുരിയാക്കോസ് സംവിധാനം ചെയ്ത ഈ ടൊവിനോ തോമസ് ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടി മുന്നേറുമ്പോൾ ചിത്രത്തിൻ്റെ ഒരു ക്യാരക്ടർ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ആദ്യമായി സിനിമയിൽ മുഖം കാണിച്ച ടൊവിനോ തോമസിൻ്റെ പിതാവ് കൂടിയായ പുതുമുഖ താരം അഡ്വ. തോമസ് ഇല്ലിക്കലിൻ്റെ ക്യാരക്ടർ പോസ്റ്റർ ആദ്യമായി പുറത്തുവിട്ടിരിക്കുകയാണ്.

യഥാർത്ഥ ജീവിതത്തിൽ എന്ന പോലെ സിനിമയിലും ടൊവിനോയുടെ അച്ഛൻ വേഷത്തിൽ ആയിരുന്നു തോമസ് ഇല്ലിക്കൽ എത്തിയത്. മീശ പിരിച്ച ലുക്കിൽ എത്തിയ തോമസ് ഇല്ലിക്കൽ റിട്ട. ഹെഡ് കോൺസ്റ്റബിൾ നാരായണ പിള്ളയുടെ വേഷത്തിൽ ആയിരുന്നു അഭിനയിച്ചത്. ചിത്രത്തിൻ്റെ ഇൻട്രോ സോങ്ങിൽ ആയിരുന്നു ടൊവിനോയുടെ പിതാവ് മുഖം കാണിച്ചത്.

View this post on Instagram

A post shared by Theatre Of Dreams (@theatreofdreamsofficial)

മുൻപ്, മകൻ ടൊവിനോയ്‌ക്ക് ഒപ്പം മസിൽ കാട്ടി നിന്ന അച്ഛൻ തോമസിൻ്റെ ഒരു ഫോട്ടോ വൈറൽ ആയിരുന്നു. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നുതിനിടെ പകർത്തിയ ഈ ചിത്രം സോഷ്യൽ മീഡിയയിൽ ടോവിനോ തന്നെയായിരുന്നു പകുവെച്ചതും. അന്ന് പലരും തമാശയ്ക്ക് കുറിച്ചൊരു കമൻ്റ് ആയിരുന്നു അച്ഛനെ അഭിനയിപ്പിക്കാൻ വിടൂ എന്നത്. ഇന്നത് യാഥാർത്ഥ്യമായിരിക്കുകയാണ്.

എന്നാൽ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന് മുൻപേ തന്നെ തോമസ് ഇലിക്കലിന് അഭിനയിക്കാൻ ഒരു അവസരം വന്നിരുന്നു. ജോജി എന്ന ഫഹദ് ഫാസിൽ ചിത്രത്തിലെ ഒരു വേഷത്തിലേക്ക് ശ്യാം പുഷ്ക്കരൻ ആയിരുന്നു അന്ന് ഓഫറുമായി എത്തിയത്.

ഇപ്പൊൾ അഭിനയത്തിൽ തുടക്കം കുറിച്ചെങ്കിലും തുടരാൻ താൽപര്യമില്ല എന്ന് തോമസ് ഇല്ലിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. തൻ്റെ മേഖല സിനിമയല്ല, സാഹചര്യമനുസരിച്ച് മാറ്റാം വന്നേക്കാം എന്ന് പറഞ്ഞ തോമസ് നല്ല നിമിഷങ്ങൾ ആയിരുന്നു മകനോടൊപ്പമുള്ള അഭിനയം എന്നും കൂട്ടിച്ചേർത്തു.

“അന്വേഷണങ്ങളിൽ വിജയിച്ച് എസ് ഐ ആനന്ദ് മുന്നോട്ട്”; ‘അന്വേഷിപ്പിൻ കണ്ടെത്തും’ മൂന്നാം വാരവും പിന്നിടുന്നു…

“കേരളത്തിൽ നിന്ന് 20 കോടി, ആഗോള കളക്ഷൻ 50 കോടി”; ‘ഭ്രമയുഗം’ കളക്ഷൻ റിപ്പോർട്ട്…