in , ,

മറ്റാർക്കും അറിയാത്ത ഒരു രഹസ്യ ജീവിതം എല്ലാർക്കും ഉണ്ട്; ‘ട്വൽത്ത് മാൻ’ ടീസർ…

മറ്റാർക്കും അറിയാത്ത ഒരു രഹസ്യ ജീവിതം എല്ലാർക്കും ഉണ്ട്; ‘ട്വൽത്ത് മാൻ’ ടീസർ…

പ്രേക്ഷകർക്ക് മുന്നിലേക്ക് മിസ്റ്ററി ത്രില്ലർ ചിത്രവുമായി എത്തുക ആണ് മോഹൻലാൽ – ജീത്തു ജോസഫ് ടീം. ‘ട്വൽത്ത് മാൻ’ എന്ന ടൈറ്റിൽ നൽകിയിരിക്കുന്ന ചിത്രം ഒടിടി റിലീസ് ആയാണ് എത്തുക. ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുക ആണ് അണിയറപ്രവർത്തകർ.

ഡിസ്നി+ ഹോട്ട്സ്റ്റാർ റിലീസ് ചെയ്യിക്കുന്ന ചിത്രത്തിന്റെ ടീസർ അവരുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ എത്തി കഴിഞ്ഞു. വലിയ ഒച്ചപ്പാടുകൾ ഒന്നുമില്ലാതെ ഒരു സാധാരണ ചിത്രം എന്ന തരത്തിലെ കാഴ്ചകൾ ഒരുക്കി ആകാംഷ നിറയ്ക്കുന്ന ഒരു ഡയലോഗോട് കൂടി ആണ് ടീസറിൽ അവസാനിക്കുന്നത്. ടീസർ കാണാം:

പബ്ലിക് ലൈഫ്, പ്രൈവറ്റ് ലൈഫ് പിന്നെ ഒരു സീക്രറ്റ്‌ ലൈഫ് എന്നിങ്ങനെ മൂന്ന് ജീവിതങ്ങൾ ഒരു മനുഷ്യന് ഉണ്ടെന്ന് ടീസർ പറഞ്ഞു തുടങ്ങുന്നു. ശേഷം കഥാപാത്രങ്ങളുടെ കാഴ്ചകളിലേക്കും അവരുടെ ഒത്തുകൂടലുകളും ടീസറിൽ കാണിക്കുന്നു. ശേഷം മോഹൻലാലിന്റെ കഥാപാത്രത്തെ ടീസറിൽ അവതരിപ്പിക്കുന്നു. ഫൈനൽ വിസിൽ അടിക്കാൻ സമായമാകുന്നു എന്ന ഡയലോഗോടെ ആണ് ടീസർ അവസാനിക്കുന്നത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. കെആർ കൃഷ്ണ കുമാർ ആണ്.

സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥ പറയുന്ന ‘മേജർ’ ജൂൺ മൂന്നിന് എത്തും…

‘ജന ഗണ മന’ റിവ്യൂ: തീ പോലെ കത്തുന്ന വിപ്ലവത്തിന്റെ അതിശക്തമായ സിനിമ ഭാഷ്യം…