in ,

‘ജന ഗണ മന’ റിവ്യൂ: തീ പോലെ കത്തുന്ന വിപ്ലവത്തിന്റെ അതിശക്തമായ സിനിമ ഭാഷ്യം…

‘ജന ഗണ മന’ റിവ്യൂ: തീ പോലെ കത്തുന്ന വിപ്ലവത്തിന്റെ അതിശക്തമായ സിനിമ ഭാഷ്യം…

‘ക്വീൻ’ എന്ന സിനിമയ്ക്ക്  ശേഷം ഡിജോ ജോസ് ആന്റണി ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ‘ജന ഗണ മന’ തികച്ചും അതിശക്തമായ സിനിമ ഭാഷ്യം ആണ്. അത് ഇന്ത്യൻ രാഷ്ട്രീയത്തിനും സിസ്റ്റത്തിനും എതിരെ ഒരു ചാട്ടുള്ളി പോലെ വീശുന്ന ചോദ്യ ശരങ്ങളും ഒപ്പം പ്രഹരമേൽപ്പിക്കുന്ന സംഭാഷണങ്ങളും കൊണ്ടും വളരെ മികച്ച ഒരു സിനിമ അനുഭവം സമ്മാനിക്കും. സിനിമയുടെ  പ്രോമോ വീഡിയോകളായി എത്തിയ ടീസർ / ട്രൈലെറില്‍ കണ്ടത് രണ്ടാം ഭാഗത്തിന്‍റെ ദൃശ്യങ്ങള്‍ ആണെന്ന് നായകനും നിര്‍മ്മാതാവുമായ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. ഈ പ്രോമോ വീഡിയോകള്‍  കണ്ടിട്ടു ഈ സിനിമ കാണുക ആണെങ്കിൽ കൂടിയും സർപ്രൈസുകൾ സിനിമ വാഗ്‌ദാനം ചെയുന്നുണ്ട്.

രാമാനഗര എന്ന് സ്ഥലത്തെ ക്യാമ്പസിൽ നടക്കുന്ന സംഭവങ്ങൾ ഇന്ത്യയെ മൊത്തം പിടിച്ചു കുലുക്കുന്നത് ആണ് സിനിമയുടെ മുഖ്യ പ്രമേയം. ഇതിൽ കൂടുതൽ സിനിമയുടെ കഥ വെളിപ്പെടുത്തിയാൽ സിനിമാ ആസ്വാദനത്തെ ബാധിക്കാൻ സാധ്യത ഉള്ളതിനാൽ അതിലേക്ക് കടക്കുന്നില്ല. 

ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ നിലപാടുകൾ അത് ജനങ്ങളെ സ്വാധീനിക്കുന്നത് ഒക്കെ കൃത്യമായ സംഭവ വികാസങ്ങൾ ആയി സിനിമയിൽ ഉൾകൊള്ളിച്ച സ്ക്രിപ്റ്റും അതിൽ തീ പോലെ പൊള്ളുന്ന വിമർശന ശരങ്ങളായ സംഭാഷണങ്ങളും കൂടിചേരുമ്പോൾ സിനിമ പ്രേക്ഷകരിൽ ഉളവാക്കുന്ന ഇമ്പാക്ട് അത് എക്സ്ട്രാ ഓർഡിനറി ആണ്. ശാരിസ് മുഹമ്മദ് സ്ക്രിപ്റ്റ് ഒറ്റ വാക്കിൽ പറഞ്ഞാൽ അതി ഗംഭീരം ആണ്.

താരനിരയിലെ മികച്ച പെർഫോമൻസ് സിനിമയില്‍ ഉടനീളം കാണാന്‍ കഴിയും. പോലീസ് ഓഫീസർ സജിൻ ആയി സുരാജ് വെഞ്ഞാറമൂട്, പോരാട്ട വീര്യവും പിന്നെ ദുരൂഹത ഏറെ ഉള്ള കഥാപാത്രമായ അരവിന്ദൻ ആയി പ്രിത്വിരാജ്, പിന്നെ ഒരുകൂട്ടം ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ഒക്കെയും മികച്ച പെർഫോമൻസ് ആണ് കാഴ്ചവെച്ചിരിക്കുന്നത്. സിനിമയുടെ ആദ്യ പകുതിയിൽ സുരാജ് പെർഫോമൻസ് ആയിരുന്നു മെയിൻ ഹൈ ലൈറ്റ്. തന്റെ മറ്റോരു മികച്ച പെർഫോമൻസ് ആയി സുരാജ് ആ പോലീസ് കഥാപാത്രം ചെയ്തു വച്ചിടുണ്ട് സിനിമയിൽ. ആദ്യ പകുതിയിൽ മിന്നി മറയുന്ന പൃഥ്വിരാജ് തന്റെ സർവ്വവിശ്വരൂപവും പുറത്ത് എടുത്തത് രണ്ടാം പകുതിയിൽ ആണ്. നല്ല അസ്സൽ ഇന്റൻസ് പെർഫോമൻസ് ആയിരുന്നു അത്.

സിനിമയുടെ മൊത്തം പ്ലോട്ട് അങ്ങ് കയറിപോകുന്നത് ഈ രണ്ടാം പകുതിയിൽ ആണ്. കോർട്ട് റൂം ഡ്രാമ ആയി തുടങ്ങുന്ന രണ്ടാം പകുതി മികച്ച ട്വിസ്റ്റ്‌ കൂടി ചേരുമ്പോള്‍ വലിയ ഒരു കുതിച്ചു ചാട്ടം ആണ് നടത്തുന്നത്. പൃഥ്വിരാജിന്റെ അരവിന്ദൻ ചോദിക്കുന്ന ചോദ്യങ്ങളും ചുരുൾ അഴിക്കുന്ന സംഭവ പരമ്പരകളുമൊക്കെ നമ്മൾ തന്നെ ഒരുനിമിഷം നമ്മളോട് തന്നെ ചോദിച്ചു പോകുന്ന ചോദ്യങ്ങൾ ആണ്.

ഒരു രാജ്യത്തിന്റെ മഹ്ത്വം കുടിയിരിക്കുന്നത് ആ രാജ്യത്തിലെ സ്ത്രീകൾക്കു അവർ കൊടുക്കുന്ന പ്രാധാന്യത്തിൽ ആണ്. അത് പോലെ ഈ സിനിമയിൽ ശാരി, മമ്ത തുടങ്ങിയ സ്ത്രീ കഥാപത്രങ്ങൾക്കു ഒക്കെ കിടിലൻ സ്ക്രീൻ സ്പേസും പ്രാധാന്യവും ഉണ്ടായിരുന്നു. സിനിമയുടെ പ്രധാന പ്ലോട്ട് തന്നെ അവരെ ചുറ്റി പറ്റി ആയിരുന്നു. ഇന്ത്യയുടെ നീതി ന്യായ വ്യവസ്ഥിതിയെയും ജനാധിപത്യ ഭരണഘടനയും ഒക്കെ ചോദ്യം ചെയുന്ന ഒരുപാട് മികച്ച സീൻസ് കൊണ്ട് സിനിമ ചൂണ്ടി കാണിക്കുന്ന വിഷയം കൃത്യമായി പ്രേക്ഷർകര്‍ക്ക് അനുഭവവേദ്യമാകുന്നുണ്ട്.

സിനിമയുടെ ടെക്നിക്കൽ ഘടകം ഉൾപ്പെടെ മികവിന്റെ പാതയിൽ വളരെ അധികം നീതി പുലർത്തുന്നുണ്ട്. കോവിഡ് മഹാ മാരി കാലഘട്ടത്തിൽ ഷൂട്ടിംഗ് ചെയ്ത് പടം ഒരിക്കൽ പോലും സ്‌ക്രീനിൽ ആ പരിമിതികള്‍ തീരെ പ്രകിടിപ്പിക്കുന്നില്ല. സുദീപ് ഇളമൺ ക്യാമറ മികച്ച കാഴ്ചകൾ ആണ് ഒരുക്കിയിട്ടുള്ളത്. വലിയ ജനക്കൂട്ടം ഉള്ള സീൻസും, ക്യാമ്പസ്‌ കാഴ്ചകളും, കോർട്ട് റൂം കാഴ്ചകളും ഒക്കെ അതിൽ നിറഞ്ഞു നിന്നിട്ടുണ്ട്. ശ്രീജിത്ത്‌ സാരങ് എഡിറ്റിംഗ് സിനിമയുടെ കഥ പറച്ചിലിൽ എടുത്തു പറയേണ്ട ഘടകം ആണ്.

മികച്ച എഡിറ്റിംഗ് രണ്ടെമുക്കാൽ മുകളിൽ ഉള്ള സിനിമയുടെ വേഗത്തിന് നിർലോഭം വഴി ഒരുക്കിയിട്ടുണ്ട്. സിനിമയുടെ ഇന്റൻസ് എഫക്ട് പ്രധാന ഘടകം അതിന്റ ബിജിഎം തന്നെ. ആ കാര്യം ജെക്‌സ്‌ ബിജോയ്‌ കൈകളിൽ ഭദ്രമായിരുന്നു. “പ്രഹരം തുടര് ” ബിജിഎം തരുന്ന തീയേറ്റർ എക്സ്പീരിയൻസ് കിടിലൻ ആണ്. ഇമോഷണൽ രംഗങ്ങളിൽ ഉള്ള ബിജിഎം മികച് നില്‍ക്കുന്നു. പാട്ടുകളിൽ കൂടിയും ഇമോഷൻസ് മികച്ച രീതിയിൽ ബിജോയ്‌ കണക്ട് ചെയ്തിട്ടുണ്ട്.

നിയമവും നീതിയും ഒരു പോലെ നടപ്പിലാക്കാൻ പറ്റുമോ അങ്ങനെ നടപ്പിലാക്കാൻ തടസ്സമാകുന്ന തരത്തിൽ ഉള്ള ഭരണകൂട ജനാധിപത്യ പരിമിതികൾക്ക് മുന്നിൽ പോരാട്ട വീര്യത്തിന്റെ കനൽ വഴികൾ ആയി എങ്ങനെ മുന്നേറാം എന്നാണ് ഡിജോ ജോസ് തന്റെ രണ്ടാമത്തെ ചിത്രത്തിൽ മുഖ്യ വിഷയമാക്കി പറഞ്ഞിട്ടുള്ളത്. സംവിധാന മികവ് സിനിമയുടെ എല്ലാം വശങ്ങളെയും ഏകോകിപ്പിക്കുന്നത് നമുക്ക് സിനിമയിൽ ഉടനീളം കാണാം.

ഈ സിനിമ രണ്ട് ഭാഗങ്ങള്‍ ആയിട്ട് ആണ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിൽ ആദ്യത്തെ ഭാഗം പ്രേക്ഷകര്‍ കണ്ടിറങ്ങുമ്പോള്‍ അടുത്ത ഭാഗത്തിന് വേണ്ടിയുള്ള അവരുടെ കാത്തിരിപ്പിനും ഈ സിനിമ ആക്കം കൂട്ടും. അത്തരത്തില്‍ ആണ് പല ലീഡ്സും പല കഥാ സന്ദർഭങ്ങളും സിനിമയിൽ ഉരുതിരിഞ്ഞു വന്നിട്ടുള്ളത്.

ജന ഗണ മന നമ്മുടെ ദേശീയ ഗാനം ആണെന്നത് പോലെ  ഈ സിനിമയിൽ പറഞ്ഞിരിക്കുന്ന ഓരോ വിഷയത്തിനും ദേശീയത ഉണ്ട്.  അതുകൊണ്ട് ഓരോ സംസ്ഥാനങ്ങളെയും അടിസ്ഥാനപെടുത്തിയല്ല മറിച്ച് ഈ വിഷയങ്ങൾ ഒക്കെയും നമ്മുടെ “ഇന്ത്യ” മഹാ രാജ്യത്തിൽ നടന്നതും ഇപ്പോളും നടന്നു കൊണ്ടിരിക്കുന്നതുമായ ജനാധിപത്യ ദ്രോഹ നടപടികൾ ആണ്. ഈ സിനിമയിൽ കാണിക്കുന്ന സംഭവങ്ങൾ ഒരു തിരിച്ചറിവ് നൽകുക ആണെങ്കിൽ അതാണ്‌ ഈ സിനിമയുടെ പരമമായ വിജയം. ആ കാര്യത്തിൽ ഈ സിനിമ നൂറു ശതമാനവും വിജയിച്ചിരിക്കുന്നു എന്നതാണ് ഏതൊരു സിനിമ പ്രേമിയ്ക്കും ഈ സിനിമയെ കുറിച്ച് പറയാന്‍ കഴിയുക.

Jana Gana Mana Review | Reviewed by AR Sreejith for Newscoopz

മറ്റാർക്കും അറിയാത്ത ഒരു രഹസ്യ ജീവിതം എല്ലാർക്കും ഉണ്ട്; ‘ട്വൽത്ത് മാൻ’ ടീസർ…

“ക്ലൈമാക്സിൽ പങ്കെടുത്ത എത്രപേർക്ക് സസ്പെൻസ് മനസിലായി എന്ന് ഉറപ്പില്ല”, സിബിഐ 5നെ കുറിച്ച് കെ മധു