in

“എവർഗ്രീൻ സൂപ്പർസ്റ്റാർ മോഹൻലാലിന് ജന്മദിനാശംസകൾ”: യുവരാജ്

“എവർഗ്രീൻ സൂപ്പർസ്റ്റാർ മോഹൻലാലിന് ജന്മദിനാശംസകൾ”: യുവരാജ്

മലയാളത്തിന്റെ എക്കാലത്തെയും ഏറ്റവും വലിയ സൂപ്പർതാരമായ മോഹൻലാലിന്റെ അറുപത്തിരണ്ടാം ജന്മദിനമാണ് ഇന്ന്. ആരാധകരും സിനിമാ ലോകവും മഹാനടന് സോഷ്യൽ മീഡിയകളിൽ ആശംസകൾ നേരുകയാണ്. ആരാധകർക്ക് ആവേശമായി ക്രിക്കറ്റ് ലോകത്തെ സൂപ്പർതാരം യുവരാജ് സിങ്ങും ആശംസകളുമായി ആരാധകർക്ക് ഒപ്പം കൂടിയിരിക്കുക ആണ്. എവർഗ്രീൻ സൂപ്പർസ്റ്റാർ എന്ന വിശേഷണം നൽകിയാണ് യുവരാജിന്റെ ആശംസ.

യുവരാജിന്റെ ട്വീറ്റ് ഇങ്ങനെ: “എവർഗ്രീൻ സൂപ്പർസ്റ്റാർ മോഹൻലാലിന് ജന്മദിനാശംസകൾ. സാർ, താങ്കൾക്ക് അനുഗ്രഹീതവും ആരോഗ്യകരവുമായ ഒരു വർഷം ആകട്ടെ എന്ന് പ്രതീക്ഷിക്കുന്നു. ആശംസകൾ”.

മലയാളത്തിൽ നിന്ന് മമ്മൂട്ടി, സുരേഷ് ഗോപി, നിവിൻ പോളി, ഉണ്ണി മുകുന്ദൻ തുടങ്ങിയ നിരവധി താരങ്ങളും മറ്റ് സിനിമാ ഇൻഡസ്ട്രിയിൽ നിന്നുള്ള താരങ്ങളും കായിക രംഗത്തെ താരങ്ങളും ഒക്കെ സൂപ്പർതാരത്തിന് ജന്മദിന ആശംസകൾ നേർന്നു.

ചിയാൻ വിക്രം ചിത്രം ‘കോബ്ര’യുടെ റിലീസ് പ്രഖ്യാപിച്ചു…

മോഹൻലാൽ – ഷാജി കൈലാസ് ചിത്രം ‘എലോൺ’; ടീസർ പുറത്ത്…