in , ,

മോഹൻലാൽ – ഷാജി കൈലാസ് ചിത്രം ‘എലോൺ’; ടീസർ പുറത്ത്…

മോഹൻലാൽ – ഷാജി കൈലാസ് ചിത്രം ‘എലോൺ’; ടീസർ പുറത്ത്…

വർഷങ്ങൾക്ക് ശേഷം തിരിച്ചു വരവിന് ഒരുങ്ങുന്ന ഷാജി കൈലാസ് സംവിധാനം ചെയ്യുന്നത് രണ്ട് ചിത്രങ്ങൾ ആണ്. മോഹൻലാലിനെ നായകനാക്കി എലോണും പൃഥ്വിരാജിനെ നായകനാക്കി കടുവയും. ഇപ്പോളിതാ മോഹൻലാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് എലോണിന്റെ ടീസർ എത്തിയിരിക്കുക ആണ്.

45 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ നിർമ്മാതാക്കളായ ആശിർവാദ് സിനിമാസിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ ആണ് റിലീസ് ആയത്. രാജേഷ് ജയരാമന്റെ സ്ക്രിപ്റ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രം മാത്രം ആണ് അഭിനയിച്ചിരിക്കുന്നത് എന്നാണ് സൂചന. ടീസർ കാണാം:

ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഡോൺ മാക്സ് ആണ്. സംഗീതം ജേക്സ് ബിജോയ് ഒരുക്കുന്നു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

“എവർഗ്രീൻ സൂപ്പർസ്റ്റാർ മോഹൻലാലിന് ജന്മദിനാശംസകൾ”: യുവരാജ്

മത്സരിച്ച് അഭിനയിച്ച് താരങ്ങൾ; ‘തുറമുഖം’ ട്രെയിലർ എത്തി…