യാത്ര
in , ,

വൈ എസ് ആറിന് ജീവന്‍ നല്‍കി മമ്മൂട്ടി; ‘യാത്ര’ ടീസറിന് മികച്ച അഭിപ്രായങ്ങള്‍

വൈ എസ് ആറിന് ജീവന്‍ നല്‍കി മമ്മൂട്ടി; ‘യാത്ര’ ടീസറിന് മികച്ച അഭിപ്രായങ്ങള്‍

മമ്മൂട്ടിയുടെ തെലുഗ് ചിത്രം യാത്രയുടെ ടീസര്‍ പുറത്തിറങ്ങി. ആന്ധ്രാ മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിത കഥ ആയി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ടീസര്‍ അദ്ധേഹത്തിന്‍റെ പിറന്നാള്‍ ദിനത്തിന്‍റെ ആഘോഷത്തിന്‍റെ ഭാഗം ആയാണ് ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത്.

മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ടീസറില്‍ മമ്മൂട്ടി തന്നെ ആണ് ഡബ്ബ് ചെയ്തിരിക്കുന്നത്. മമ്മൂട്ടി വൈ എസ് ആര്‍ ആയി മാറുന്ന ഈ വേഷപ്പകര്‍ച്ചയെ അഭിനന്ദിക്കുക ആണ് സിനിമാ പ്രേക്ഷകര്‍.

70 എംഎം എന്റര്‍ടെയിന്‍മെന്റസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ തെലുഗ് നടന്‍ ജഗപതി ബാബു മമ്മൂട്ടിയുടെ അച്ഛന്‍ വേഷത്തില്‍ എത്തും. സംഗീത സംവിധായകന്‍ കെ ആണ്. സത്യന്‍ സുര്യ ആണ് ക്യാമറ കൈകാരം ചെയ്യുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്‌.

മുണ്ട് ഉടുത്ത് ‘ലൂസിഫര്‍’; മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി!

സഞ്ജയ് ലീല ബൻസാലി

‘പുലിമുരുകൻ’ ഹിന്ദിയിൽ റീമെയ്ക് ചെയ്യാൻ സഞ്ജയ് ലീല ബൻസാലി!