in

‘യാത്ര’: ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും തെലുഗ് സിനിമാലോകത്തേക്ക്!

‘യാത്ര’: ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും തെലുഗ് സിനിമാലോകത്തേക്ക്!

മലയാളത്തിന്‍റെ പ്രിയ നടന്‍ മമ്മൂട്ടിയുടെതായി നിരവധി ചിത്രങ്ങള്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നത്. താരത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ ചിത്രം മാമാങ്കത്തിന്‍റെ ചിത്രീകരണം ആരംഭിക്കുകയും ചെയ്തിരിക്കുന്നു. മമ്മൂട്ടി ആരാധകരെ ആവേശം കൊള്ളിക്കുന്ന മറ്റൊരു വാര്‍ത്തയും ഇന്ന് പുറത്തുവന്നിരിക്കുക ആണ്. ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ഒരു തെലുഗ് സിനിമയുടെ ഭാഗം ആകുന്നു.

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ ആണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രം ആയി എത്തുന്നത്‌. ‘യാത്ര’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് മഹി വി രാഘവ് ആണ്. ട്വിറ്ററിലൂടെ സംവിധായന്‍ തന്നെ ആണ് ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയത്.

 

 

വൈ എസ് ആര്‍ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന വൈ.എസ്.രാജശേഖര റെഡ്ഡിയുടെ 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ ജീവിത കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടിയെ പോലെ ഒരു നടന് മാത്രമേ ശക്തമായ ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയൂ എന്ന് സംവിധായകന്‍ മഹി പറയുന്നു.

പുറത്തിറങ്ങുന്നതോടെ, ‘യാത്ര’ മമ്മൂട്ടിയുടെ നാലാമത്തെ തെലുഗ് ചിത്രമാകും. 1992 ലെ സ്വാതി കിരണം എന്ന ചിത്രത്തിലൂടെ ആണ് മമ്മൂട്ടി തെലുഗ് സിനിമാ ലോകത്ത് എത്തിയത്. ഇതിനുശേഷം സുര്യ പുത്രുലു, റെയില്‍വേ കൂലി എന്നീ ചിത്രങ്ങളിലും മമ്മൂട്ടി അഭിനയിച്ചു. 1998ല്‍ ആണ് റെയില്‍വേ കൂലി എന്ന ചിത്രം പുറത്തിറങ്ങിയത്.

ബിഗ് ബ്രദർ

മോഹൻലാൽ – സിദ്ദിഖ് ടീം ഒരിക്കൽ കൂടിയെത്തുന്നു; ചിത്രം ബിഗ് ബ്രദർ?

പ്രണവ് മോഹൻലാലിനെ നായകനാക്കി സിനിമ ഒരുക്കാൻ പ്രിയദർശനും?