in

‘പുലിമുരുകൻ’ ഹിന്ദിയിൽ റീമെയ്ക് ചെയ്യാൻ സഞ്ജയ് ലീല ബൻസാലി!

‘പുലിമുരുകൻ’ ഹിന്ദിയിൽ റീമെയ്ക് ചെയ്യാൻ സഞ്ജയ് ലീല ബൻസാലി!

മലയാള സിനിമയെ ആദ്യമായി നൂറ് കോടി ക്ലബ്ബിൽ എത്തിച്ചു ചരിത്ര വിജയമായി മാറിയ ചിത്രമാണ് മോഹൻലാലിന്‍റെ പുലിമുരുകൻ. രണ്ട് വർഷങ്ങൾക്ക് ഇപ്പുറം ഇന്നും നൂറ് കോടി ക്ലബ്ബിൽ ഉള്ള ഒരേ ഒരു മലയാളം ചിത്രവും പുലിമുരുകൻ തന്നെ. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം മാസങ്ങളോളം തീയേറ്ററുകളിൽ ജനസാഗരം തീർത്ത് ആണ് ചരിത്ര വിജയമായത്.

ഇപ്പോളിതാ ചിത്രം ഹിന്ദിയിലേക്ക് റീമയ്ക് ചെയ്യാൻ ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോർട്ട്. ദേവദാസ്, ബാജിറാവു മസ്താനി, പദ്മാവത് തുടങ്ങിയ വമ്പൻ ചിത്രങ്ങൾ സംവിധാനം ചെയ്ത സഞ്ജയ് ലീല ബൻസാലി ആണ് പുലിമുരുകന്‍റെ ഹിന്ദി റീമയ്ക് ഒരുക്കുന്നത്.

മോഹൻലാലിന്‍റെ നായക കഥാപാത്രത്തെ ഹിന്ദിയിൽ അവതരിപ്പിക്കാൻ ഹൃത്വിക് റോഷനെ ആണ് സഞ്ജയ് സമീപിച്ചത്. എന്നാല്‍ മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഹൃത്വിക് എത്തില്ല. ഹൃത്വിക് ഈ ചിത്രം ചെയ്യാൻ തയ്യാറല്ല എന്ന് അറിയിച്ചതായി ആണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പുലിമുരുകൻ ആകാൻ മറ്റൊരു താരത്തെ തേടുക ആണ് സഞ്ജയ് ഇപ്പോൾ. ചിത്രം കണ്ട ഏതൊരു പ്രേക്ഷകനും മോഹൻലാൽ അതിഗംഭീരമാക്കിയ കഥാപാത്രത്തെ ഹിന്ദിയിൽ ആര് അവതരിപ്പിക്കും എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കും എന്ന് തീർച്ചയാണ്.

അതെ സമയം, പുലിമുരുഖന്‍റെ ഡബ്ബ് പതിപ്പ് ഹിന്ദി ടെലിവിഷനിൽ ടെലികാസ്റ് ചെയ്തിരുന്നു. ചിത്രം ടെലിവിഷൻ റേറ്റിങ്ങിൽ റെക്കോർഡും നേടിയിരുന്നു. തെലുങ്കിലും തമിഴിലും ഡബ്ബ് ചെയ്ത പുലിമുരുകൻ തീയേറ്ററുകളിൽ എത്തിയിരുന്നു. തെലുങ്കിൽ അതെ വർഷവും തമിഴിൽ ഒരു വർഷത്തിന് ശേഷവും ആയിരുന്നു റിലീസ്.

യാത്ര

വൈ എസ് ആറിന് ജീവന്‍ നല്‍കി മമ്മൂട്ടി; ‘യാത്ര’ ടീസറിന് മികച്ച അഭിപ്രായങ്ങള്‍

ഇരുപത്തിയൊന്നാം നൂറ്റാണ്ട്

ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായി പ്രണവ് മോഹൻലാൽ; അരുൺ ഗോപി ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ച് നടന്നു