in

‘യാത്ര’യിൽ മമ്മൂട്ടിയുടെ മകനായി അഭിനയിക്കാൻ തമിഴ് നടൻ കാർത്തി എത്തുന്നു!

‘യാത്ര’യിൽ മമ്മൂട്ടിയുടെ മകനായി അഭിനയിക്കാൻ തമിഴ് നടൻ കാർത്തി എത്തുന്നു!

‘യാത്ര’ എന്ന മമ്മൂട്ടിയുടെ തെലുങ്ക് ചിത്രത്തിന്‍റെ ചിത്രീകരണം പോരോഗമിക്കുക ആണ്. ആന്ധ്രാ മുൻ മുഖ്യമന്ത്രി വൈ എസ് ആറിന്‍റെ ജീവിതകഥ ആസ്പദമാക്കി മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴിൽ നിന്നും ഒരു മിന്നും താരം കൂടി അഭിനയിക്കും എന്നാണ് പുതിയ റിപ്പോർട്ട്.

തമിഴ് യുവ നടൻ കാർത്തി ആണ് മമ്മൂട്ടിയുടെ യാത്ര സിനിമയുടെ ഭാഗം ആകാൻ എത്തുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ മകനായി ആണ് കാർത്തി അഭിനയിക്കുന്നത്. വൈ എസ് ആർ ആയി മമ്മൂട്ടി എത്തുന്ന ചിത്രത്തിൽ അദ്ദേഹത്തിന്‍റെ മകനായ വൈ എസ് ജഗൻമോഹനായി കാർത്തി എത്തും.

മുൻപ് കാർത്തിയുടെ സഹോദരൻ കൂടിയായ തമിഴ് സൂപ്പർതാരം സൂര്യ ഈ ചിത്രത്തിൽ ഇതേ വേഷത്തിൽ അഭിനയിക്കും എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സംവിധായകൻ ഈ വാർത്തകൾ നിഷേധിച്ചിരുന്നു. ഇപ്പോൾ കാർത്തി തന്നെ ആ വേഷത്തിൽ അഭിനയിക്കാൻ എത്തുന്നത് പ്രേക്ഷകർക്ക് കൗതുകം ആകുക ആണ്.

കാർത്തിയുടെ മാനറിസവും ഭാവവും ഒക്കെ ജഗൻമോഹനുമായി സാമ്യം ഉള്ളതായും ആ കഥാപാത്രമാകാൻ ഏറ്റവും അനുയോജ്യനും അദ്ദേഹം തന്നെയാണ് എന്നും സംവിധായകൻ അഭിപ്രായപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ.

യാത്രയുടെ ടീസർ ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയിരുന്നു. ടീസറിൽ വൈ എസ് ആർ ആയുള്ള മമ്മൂട്ടിയുടെ വേഷപ്പകർച്ചയ്ക്ക് മികച്ച അഭിപ്രയങ്ങൾ ആണ് ലഭിച്ചത്.

‘ഒരു യമണ്ടൻ പ്രേമകഥ’യില്‍ ദുൽഖര്‍ സല്‍മാന് രണ്ടു നായികമാർ

‘മൈ സ്റ്റോറി’ ഓഗസ്റ്റ് 9ന് വീണ്ടും റിലീസ് ചെയ്യുന്നു