“പ്രണയഭാവത്തിൽ ചിരഞ്ജീവിയും ശ്രുതിയും”; ‘വാൾട്ടയർ വീരയ്യ’യിലെ പുതിയ ഗാനം എത്തി…

തെലുങ്ക് സിനിമാ സൂപ്പർതാരങ്ങളായ ചിരഞ്ജീവിയും രവി തേജയും ഒന്നിക്കുന്ന “വാൽട്ടയർ വീരയ്യ”യുടെ റിലീസിനായി കാത്തിരിക്കുന്ന ആരാധകർക്കായി ചിത്രത്തിലെ പുതിയ ഒരു ഗാനം കൂടി നിർമ്മാതാക്കൾ പുറത്തുവിട്ടു. “നീകേമോ” എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനത്തിൽ മെഗാസ്റ്റാർ ചിരഞ്ജീവിയും നായിക ശ്രുതി ഹാസനും ചുവട് വെക്കുന്നു. ഇരു താരങ്ങളുടെ റൊമാൻസ് ആണ് ഗാനത്തിന്റെ പ്രത്യേകത. ചിരഞ്ജീവിയുടെ സിഗ്നേച്ചർ ചുവടുകളും ആകർഷകമായ ഭാവങ്ങളും ആരാധകർക്ക് ട്രീറ്റ് ആകും എന്നത് തീർച്ച.
ദേവി ശ്രീ പ്രസാദാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. മിക സിംഗ്, ഗീതാ മാധുരി, ഡി വേൽമുരുകൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നു. രാമജോഗയ്യ ശാസ്ത്രിയാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ചിത്രീകരിച്ച വീഡിയോ കണ്ണുകൾക്ക് ഇമ്പമുള്ളതാണ്. “വാൾട്ടർ വീരയ്യ” ജനുവരി 13 ന് തിയേറ്ററുകളിൽ എത്തുമ്പോൾ, തെലുങ്കിലെ രണ്ട് വലിയ സൂപ്പർ താരങ്ങൾ സ്‌ക്രീൻ പങ്കിടുന്നു എന്നതിന്റെ ആവേശത്തിൽ ആണ് ചിരഞ്ജീവിയുടെയും രവി തേജയുടെയും ആരാധകർ. ഗാനം കാണാം: