in

‘പുഷ്പ 2’വിൽ അല്ലുവിന് അതിശക്തനായ എതിരാളിയായി വിജയ് എത്തുന്നു?

പുഷ്പ 2: അല്ലു അർജ്ജുന് ഒപ്പം വിജയ് സേതുപതിയും എത്തും?

പോസ്റ്റ് കോവിഡ് റിലീസുകളിൽ സൗത്ത് ഇന്ത്യൻ സിനിമയുടെ ബോക്സ് ഓഫീസ് ആധിപത്യം ആരംഭിച്ചത് ‘പുഷ്പ’ എന്ന അല്ലു അർജ്ജുൻ ചിത്രത്തോട് കൂടിയാണ്. പാൻ ഇന്ത്യൻ ഹിറ്റ് ആയ ചിത്രം നോർത്ത് ഇന്ത്യയിൽ അല്ലുവിന്റെ സ്റ്റാർഡം ഉയർത്തുകയും സോഷ്യൽ മീഡിയയിൽ ഒട്ടാകെ ട്രെൻഡിങ് ആകുകയും ചെയ്തു. സുകുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ഡയലോഗുകളും ഗാനങ്ങളും എല്ലാം ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികളും ആഘോഷമാക്കി. പ്രേക്ഷകരുടെ കാത്തിരിപ്പ് ഇനി പുഷ്പയുടെ രണ്ടാം ഭാഗത്തിലേക്ക് ആണ്. പുഷ്പ പാർട്ട് 2: ദ് റൂൾ എന്നാണ് രണ്ടാം ഭാഗത്തിന്റെ ടൈറ്റിൽ. ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രതീക്ഷകൾ വാനോളം ഉയർത്തും എന്നത് തീർച്ച.

തമിഴ് സൂപ്പർതാരം വിജയ് സേതുപതി ‘പുഷ്പ 2’ വിൽ അഭിനയിക്കും എന്ന റൂമറുകൾ ആണ് പുറത്തുവരുന്നത്. നിർമ്മാതാക്കൾ ഇത് രണ്ടാം തവണയാണ് വിജയെ സമീപിക്കുന്നത്. ഒന്നാം ഭാഗത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രത്തിനായി ആദ്യം അവർ സമീപിച്ചത് വിജയെ ആയിരുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ ഒരു റോളിലേക്ക് ആണ് വിജയെ നിർമ്മാതാക്കൾ സമീപിച്ചത് എന്നും അദ്ദേഹം ചിത്രത്തിന്റെ ഭാഗമാകാൻ സമ്മതമറിയിച്ചു എന്നുമാണ് റിപ്പോർട്ടുകൾ. ഒരു സീനിയർ പോലീസ് ഓഫീസറുടെ വേഷമാണ് വിജയ്ക്ക് നിർമ്മാതാക്കൾ കരുതിയിരുന്നത് എന്നും വില്ലൻ വേഷമാണ് ഇതെന്നും സൂചനയുണ്ട്. എങ്കിലും ഔദ്യോഗികമായ സ്ഥിരീകരണം ഇനിയും ഉണ്ടായിട്ടില്ല.

വിജയ് സേതുപതി ചിത്രത്തിന്റെ ഭാഗമാകുക ആണെങ്കിൽ ‘വിക്രം’ എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം ഫഹദ് ഫാസിലും വിജയ് സേതുപതിയും ഒരിക്കൽ കൂടി ഒന്നിക്കുന്ന ചിത്രമായി മാറും ‘പുഷ്പ 2’. രാശ്മിക മന്ദാന ആണ് ചിത്രത്തിലെ നായിക. ഇന്ത്യൻ ബോക്സ് ഓഫീസിൽ 2021ലെ ഏറ്റവും വലിയ ഗ്രോസ് കളക്ഷൻ നേടിയ ചിത്രം രണ്ടാം വരവിൽ മികച്ച ക്വാളിറ്റിയിൽ പുറത്തിറക്കാൻ ആണ് നിർമ്മാതാക്കളുടെ ശ്രമം. പുഷ്പ 1 നേടിയ വിജയം നിർമ്മാതാക്കൾ വിചാരിക്കുന്നതിനും അപ്പുറമായിരുന്നു. അതിനാൽ രണ്ടാം ഭാഗം ചിത്രത്തിനെ പരമാവധി മികച്ചത് ആക്കാൻ ആണ് ശ്രമം. കെജിഎഫ് 2വിന്റെയും മഹാ വിജയവും ചിത്രത്തെ ഏറ്റവും മികച്ച ഗുണനിലവാരത്തിൽ എത്തിക്കാൻ പ്രചോദനമാകുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. സെപ്റ്റബറിലോ ഒക്ടോബറിലോ ചിത്രീകരണം ആരംഭിക്കും എന്നാണ് വിവരം.

ലൂസിഫർ റീമേക്ക് ആയ ‘ഗോഡ്ഫാദറി’ന്റെ ഫസ്റ്റ് ലുക്ക് എത്തി; ഇൻട്രോ വീഡിയോയും പുറത്ത്…

“തടസ്സങ്ങൾ നീങ്ങി, തൂണ് പിളർന്നും വരും”; കടുവ ജൂലൈ 7ന്…